പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയെ വാര്‍ഡിനുള്ളില്‍ മന്ത്രവാദത്തിനിരയാക്കി

ഭോപ്പാല്‍: പാമ്പുകടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ മന്ത്രവാദങ്ങള്‍ക്ക് വിദേയമാക്കിയതായി പരാതി. കുടുംബാംഗങ്ങള്‍ മന്ത്രവാദിയെ വാര്‍ഡിലേക്ക് വിളിച്ച് വരുത്തിയാണ് പൂജകളും,കര്‍മ്മങ്ങളും നടത്തിയത്. മധ്യപ്രദേശിലെ ദമോഹിലെ ആശുപത്രിയില്‍ ആണ് സംഭവം.

ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധവും ഉയര്‍ന്നു. മധ്യപ്രദേശിലെ ഇമര്‍തി ദേവി എന്ന ഇരുപത്തിയഞ്ചുകാരിയെയാണ് പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതി ചികിത്സയില്‍ കഴിയവേ ബന്ധുക്കള്‍ ആശുപത്രി അധികൃതരുടെ അനുവാദം ഇല്ലാതെ മന്ത്രവാദിയെ വാര്‍ഡിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മന്ത്രവാദ ക്രിയകളുടെ പേരില്‍ യുവതിയെ വിവസ്ത്രയാക്കുകയും അപമാനിക്കുകയും ചെയ്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

സംഭവം സുരക്ഷാ ഉദ്യോഗസ്ഥരും ഡോക്ടറും അറിഞ്ഞില്ലെന്നും ,എന്നാല്‍ മന്ത്രവാദ ക്രിയകള്‍ ശ്രദ്ധയില്‍പ്പെട്ട നഴ്‌സ് ഇത് തടഞ്ഞില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Exit mobile version