കൃഷിയിടത്തിലൂടെ വരുന്ന ട്രാക്ടറിന് മുന്നില്‍ ചിറക് വിരിച്ച് നിന്ന് പക്ഷി; കാരണം തിരക്കി പോയപ്പോള്‍ കണ്ടത് കുഞ്ഞു മുട്ടകള്‍, വെള്ളം വെച്ച് കൊടുത്ത് വണ്ടി തിരിച്ച് ഡ്രൈവറും, വീഡിയോ

കൃഷിയിടത്തില്‍ വരുന്ന ട്രാക്ടറിന് മുന്‍പില്‍ ചിറക് വിരിച്ച് കുഞ്ഞു പക്ഷി വരികയായിരുന്നു.

ബീജിങ്: മാതൃത്വത്തിന്റെ വില എത്ര പറഞ്ഞാലും ചൂണ്ടിക്കാണിച്ചാലും തീരില്ല. കുഞ്ഞുങ്ങളോടുള്ള അമ്മയുടെ സ്‌നേഹത്തിന് എത്ര തന്നെ ഉദാഹരണങ്ങള്‍ പറഞ്ഞാലും മതിവരില്ല. ഇപ്പോള്‍ ആ മാതൃത്വത്തിന് ഒരു ഉദാഹരണം കൂടി എത്തിയിരിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍. കൃഷിയിടത്തില്‍ വരുന്ന ട്രാക്ടറിന് മുന്‍പില്‍ ചിറക് വിരിച്ച് കുഞ്ഞു പക്ഷി വരികയായിരുന്നു.

എന്നാല്‍ ആദ്യം ഡ്രൈവര്‍ക്ക് കാര്യം പിടി കിട്ടിയില്ല. ഇറങ്ങി ചെന്ന് നോക്കുമ്പോഴാണ് വിരിച്ചു വെച്ച ചിറകിന്റെ അടിയില്‍ കുഞ്ഞു മുട്ടകള്‍ കണ്ടത്. ഇത്തിരിയോളം പോന്ന തന്റെ മുട്ടകളെ സംരക്ഷിക്കാനാണ് പക്ഷി ഓടിയെത്തിയതെന്ന് മനസിലായ ഡ്രൈവര്‍ വാഹനമെടുത്ത് പതിയെ തിരിച്ചു. എന്നാല്‍ പോകുമ്പോള്‍ പക്ഷിക്കായി കുറച്ച് വെള്ളം അവിടെ വെയ്ക്കാനും ആ നന്മ മനസ് മറന്നില്ല.

കൊടുംവെയിലിലും തന്റെ മുട്ടകളെ കാക്കാനുള്ള ആ അമ്മപ്പക്ഷിയുടെ വെപ്രാളം ആരുടേയും കരള്‍ അലിയിപ്പിക്കുന്നതാണ്. സിജിടിഎന്‍ ആണ് ചൈനയിലെ യുലാന്‍ക്വാബില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ചത്‌. സംഭവം ഇപ്പോള്‍ വൈറലായി കഴിഞ്ഞു. ഹൃദയത്തെ തൊടുന്ന വീഡിയോയെന്നും അതിശയിപ്പിച്ചുവെന്നുമാണ് പലരില്‍ നിന്നും ഉയര്‍ന്ന അഭിപ്രായങ്ങള്‍.

Exit mobile version