യാത്രയ്ക്കിടെ വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിച്ചു; പരിഭ്രാന്തരായി യാത്രക്കാര്‍, വീഡിയോ

യാത്രക്കിടെ വിമാനത്തിന്റെ എന്‍ജിനില്‍ തീ പിടിച്ചു. തുടര്‍ന്ന് വിമാനം അടിയന്തരമായി താഴെയിറക്കി. അറ്റ്‌ലാന്റയില്‍ നിന്ന് ബാള്‍ട്ടിമോറിലേക്കു പറക്കുകയായിരുന്ന ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 1425 ആണ് യാത്രക്കിടെ അടിയന്തരമായി ലാന്‍ഡിങ് ചെയ്തത്. വിമാനത്തില്‍ 154 പേരുണ്ടായിരുന്നു.

ഹാട്‌സ്ഫീല്‍ഡ്ജാക്‌സന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.48നായിരുന്നു സംഭവം. വിമാനം പറക്കവെ എന്‍ജില്‍ ആദ്യം പുക നിറഞ്ഞു പിന്നീട് തീ പിടിക്കുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. വിമാനത്തിന് തീപിടിച്ചതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തി പുറത്തുവിട്ടിരുന്നു. യാത്ര തുടങ്ങി ഏകദേശം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം.

ഉച്ചയ്ക്ക് 2.20ന് വിമാനം സുരക്ഷിതമായി നോര്‍ത്ത് കരലൈനയിലെ റാലി-ഡറം രാജ്യാന്തര വിമാനത്താവളത്തിലിറങ്ങി. തുടര്‍ന്ന് യാത്രക്കാര്‍ക്ക് മറ്റു വിമാനങ്ങളില്‍ ബാള്‍ട്ടിമോറിലേക്ക് യാത്രാസൗകര്യം ഒരുക്കിയെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വക്താവ് അറിയിച്ചു.

Exit mobile version