മുത്തശ്ശിയുടെയും മുത്തശ്ശന്റെയും 60-ാം വിവാഹ വാര്‍ഷികം ‘കളറാക്കി’ കൊച്ചുമകള്‍; വൈറലായി ഫോട്ടോഷൂട്ട്

ഗിഞ്ചറും ജോര്‍ജ് ബ്രൗണും ആണ് താരങ്ങള്‍. 1958 ജൂണ്‍ ആറിനായിരുന്നു അവരുടെ വിവാഹം

വിവാഹ വാര്‍ഷികം നാം ആഘോഷിക്കാറുണ്ട്. കേക്കു മുറിച്ചും മധുരം വിതരണം ചെയ്തും അങ്ങനെ പല തരത്തിലാകും ആഘോഷങ്ങള്‍. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് കൊച്ചുമകള്‍ മുത്തശ്ശിയുടെയും മുത്തശ്ശന്റെയും 60-ാം വിവാഹ വാര്‍ഷികത്തില്‍ നടത്തിയ ഫോട്ടോ ഷൂട്ട് ആണ്.

ഗിഞ്ചറും ജോര്‍ജ് ബ്രൗണും ആണ് താരങ്ങള്‍. 1958 ജൂണ്‍ ആറിനായിരുന്നു അവരുടെ വിവാഹം. ശേഷം അറുപത് വര്‍ഷത്തിന്റെ വിവാഹ ആഘോഷം ഗംഭീരമായി ആഘോഷിക്കുകയാണ്. വിവാഹ വേഷത്തിലെത്തിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. ഒരിക്കല്‍ കൂടി ആ നല്ല നാളുകളിലേയ്ക്കുള്ള മടക്കം കൂടിയായിരുന്നു അത്.

ന്യൂജെഴ്‌സിയില്‍ അബിഗെയില്‍ ജിഞ്ചറബിള്‍ ഫോട്ടോഗ്രഫിയുടെ ഉടമ അബിഗെയില്‍ ലിഡിക് ആണ് പ്രണയം നിറഞ്ഞ ഈ വിവാഹ വാര്‍ഷിക ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അവളുടെ ഭര്‍ത്താവും ബിസിനസ് പാര്‍ട്ണറുമായ ആന്‍ഡി ലിഡിക് ആണ് ‘ബിഹൈന്‍ഡ് ദ സീന്‍’ വീഡിയോ ഷൂട്ട് ചെയ്തത്.

‘ആ രാത്രി മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം ചെലവഴിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അവര്‍ക്ക് സന്തോഷമുണ്ടാകണം, കുടുംബത്തോടൊപ്പമുള്ള നിമിഷം ആഘോഷിക്കണമെന്നും. പിന്നെ, ഞങ്ങളുടെ സന്തോഷത്തിനായി എങ്ങനെ നില്‍ക്കാനും അവര്‍ ഒരുക്കമായിരുന്നു.

അങ്ങനെയാണ് ഫോട്ടോ ഷൂട്ടിനെ കുറിച്ച് ആലോചിക്കുന്നത്.’ ലിഡിക് പറയുന്നു. ഗിഞ്ചറിന് 78 വയസ്സാണ്. ജോര്‍ജ്ജിന് 83 ഉം. നാല് മക്കളും 18 കൊച്ചുമക്കളും അവരുടെ 19 മക്കളുമുണ്ട്. 26 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവര്‍ സൗത്ത് കരോലിനയിലേക്ക് പോയത്.

എന്നാല്‍, മക്കളുടേയും കൊച്ചുമക്കളുടേയും കൂടെ വാര്‍ഷികം ആഘോഷിക്കാന്‍ ന്യൂജെഴ്‌സിയിലേക്ക് വന്നതാണ്. ജൂണ്‍ 24 -ന് സ്വന്തം സ്റ്റുഡിയോയുടെ അടുത്ത് വെച്ച് തന്നെയാണ് ലിഡിക്, മുത്തശ്ശനും മുത്തശ്ശിക്കുമായി ഫോട്ടോഷൂട്ട് നടത്തിയത്.

ബ്രൈഡല്‍ സ്യൂട്ടും പൂക്കളും ഹെയര്‍ ആന്‍ഡ് മേക്കപ്പും ഒക്കെയായി കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു. ഇതോടെ പ്രതീക്ഷതിലും കളറായി ഫോട്ടോ പിടുത്തം. സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും തരംഗം സൃഷ്ടിക്കുന്നുണ്ട്.

Exit mobile version