റോഡിന്റെ റോങ് സൈഡിലൂടെ കുഞ്ഞു വണ്ടിയും ഓടിച്ച് കുരുന്ന്; തടഞ്ഞു നിര്‍ത്തി ലൈസന്‍സ് ചോദിച്ച് അച്ഛന്‍ പോലീസ്; സമൂഹമാധ്യമങ്ങളില്‍ വൈറലായി ക്യൂട്ട് വീഡിയോ

അവസാനം ശിക്ഷ ഒരു മുന്നറിയിപ്പിലൊതുക്കി അച്ഛന്‍ പോലീസിന് പിന്മാറി.

ഫ്‌ളോറിഡ: റോഡിന്റെ റോങ് സൈഡിലൂടെ കുഞ്ഞു വണ്ടി ഓടിച്ച് വരുന്ന മകളെ തടഞ്ഞു നിര്‍ത്തി ലൈസന്‍സ് ചോദിക്കുന്ന അച്ഛന്‍ പോലീസിന്റെ വീഡിയോ ആണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഒര്‍ലാന്‍ഡോ പോലീസ് ഓഫീസര്‍ അലക്‌സ് കിപ്പും മകള്‍ റ്റാലിനുമാണ് ഈ വീഡിയോയിലെ താരങ്ങള്‍. ഒര്‍ലാന്‍ഡോ പോലീസ് ആണ് വീഡിയോ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

പോലീസുകാരനായ അച്ഛന്‍ മടങ്ങിയെത്തുമ്പോള്‍ തന്റെ മകള്‍ റോഡിന്റെ റോങ് സൈഡിലൂടെ കുഞ്ഞു വണ്ടിയും ഓടിച്ചുപോകുന്നതാണ്. അപ്പോഴാണ് അച്ഛന്‍ പോലീസ് വാഹനം നിര്‍ത്തി ഇറങ്ങി വന്ന് അച്ഛന്‍ മകളോട് ലൈസന്‍സ് ചോദിച്ചത്. അച്ഛനെ കണ്ട സന്തോഷത്തില്‍ മനോഹരമായി അവള്‍ പുഞ്ചിരിച്ചു.

അവസാനം ശിക്ഷ ഒരു മുന്നറിയിപ്പിലൊതുക്കി അച്ഛന്‍ പോലീസിന് പിന്മാറി. ട്രാഫിക് നിയമം പഠിപ്പിക്കാനെത്തിയ അച്ഛനും ഈ കുഞ്ഞും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Exit mobile version