അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്നും യുവതി താഴേയ്ക്ക് വീണു, ഗുരുതര സുരക്ഷാ വീഴ്ച! നടുക്കി ദൃശ്യങ്ങള്‍

മുകളിലേക്ക് പൊങ്ങുന്ന റൈഡിലെ സീറ്റില്‍ നിന്നും തെന്നിവീഴുകയായിരുന്നു ഇവര്‍.

മെക്‌സിക്കോ: അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ഗുരുതര സുരക്ഷാ വീഴ്ചയാണ് ഇന്ന് സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. റൈഡില്‍ നിന്നും യുവതി താഴേയ്ക്ക് നിലം പതിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് സംഭവത്തിന്റെ സുരക്ഷാ വീഴ്ച ചര്‍ച്ചയാകുന്നത്.

മുകളിലേക്ക് പൊങ്ങുന്ന റൈഡിലെ സീറ്റില്‍ നിന്നും തെന്നിവീഴുകയായിരുന്നു ഇവര്‍. നിലത്തേക്ക് വീഴുന്ന ഇവര്‍ താഴേക്ക് പതിക്കുന്നു. കറങ്ങുന്ന തരത്തിലുള്ള റൈഡാണ് അത്. റൈഡിന്റെ താഴെ ഭാഗത്തെ പ്രതലത്തിലാണ് ഇവര്‍ വീണത്. റൈഡ് കറങ്ങി താഴെ എത്തുമ്പോള്‍ ഇത് അവരെ ഇടിക്കുന്നുമുണ്ട്.

ഇത് കണ്ട് അമ്പരന്ന പാര്‍ക്ക് അറ്റന്‍ഡര്‍മാര്‍ റൈഡിന്റെ വേഗത കുറയ്ക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്നുണ്ട്. ഗുരുതര വീഴ്ചയില്‍ യുവതിക്ക് പരിക്കുണ്ടോ എന്ന് വീഡിയോയില്‍ നിന്ന് വ്യക്തമല്ല. എന്നാലും താഴത്തെ റൈഡ് നിലയ്ക്കുമ്പോള്‍ ഇവര്‍ എഴുന്നേറ്റ് നില്‍ക്കുന്നത് കാണാം.

Exit mobile version