കുഞ്ഞിന് ജന്മം നല്‍കിയിട്ട് വെറും 30 മിനിറ്റ്; ആശുപത്രി കിടക്കയില്‍ ഇരുന്ന് പരീക്ഷ എഴുതി ഈ 21കാരി, വരും ദിവസങ്ങളില്‍ ബാക്കിയുള്ള വിഷയങ്ങളും എഴുതും!

ആശുപത്രിയിലെ ബെഡില്‍ ഇരുന്ന് സെക്കന്ററി സ്‌കൂള്‍ പരീക്ഷയാണ് യുവതി എഴുതിയത്.

എത്യോപ്യ: കല്യാണ ദിവസങ്ങളില്‍ പരീക്ഷ വന്നാല്‍ കല്യാണ വേഷത്തില്‍ വന്ന് പരീക്ഷ എഴുതി വാര്‍ത്തകളില്‍ ഇടംപിടിച്ചവരുണ്ട്. പ്രസവ തീയതി അടുത്തിട്ടും പരീക്ഷ എഴുതിയവരും ഉണ്ട്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമാണ് ഇന്ന് വാര്‍ത്തയില്‍ നിറയുന്ന ഒരു പരീക്ഷ. കുഞ്ഞിന് ജന്മം നല്‍കി 30 മിനിറ്റിന് ശേഷം ആശുപത്രി കിടക്കയില്‍ ഇരുന്ന് പരീക്ഷ എഴുതിയിരിക്കുകയാണ് എത്യോപ്യന്‍ സ്വദേശിയായ അല്‍മാസ് ദേരെസ എന്ന 21 കാരി.

ആശുപത്രിയിലെ ബെഡില്‍ ഇരുന്ന് സെക്കന്ററി സ്‌കൂള്‍ പരീക്ഷയാണ് യുവതി എഴുതിയത്. അവളെ നമുക്ക് നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമെന്ന് തന്നെ വിശേഷിപ്പിക്കാമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. അല്‍മാസിന് അടുത്തവര്‍ഷം വേണമെങ്കില്‍ പരീക്ഷ എഴുതാമായിരുന്നു. എന്നാല്‍ ഗര്‍ഭിണിയാണെന്ന് വെച്ച് ഒരുവര്‍ഷം കളയാന്‍ ഇവള്‍ തയ്യാറല്ലായിരുന്നു.

പ്രസവ തീയതിക്ക് മുമ്പ് പരീക്ഷ എഴുതാന്‍ കഴിയുമെന്നായിരുന്നു അല്‍മാസിന്റെ പ്രതീക്ഷ. എന്നാല്‍ റമദാന്‍ മൂലം പരീക്ഷ തീയതി മാറ്റി വെച്ചതാണ് പണി കിട്ടിയത്. എന്നാല്‍ അതൊന്നും അല്‍മാസിന് ഒരു വിഷയമല്ലായിരുന്നു. വരും ദിവസങ്ങളില്‍ ബാക്കിയുള്ള വിഷയങ്ങള്‍ എഴുതാനുള്ള തയ്യാറെടുപ്പിലാണ് ഈ മിടുക്കി.

Exit mobile version