മികച്ച നേട്ടവുമായി ഗൂഗിള്‍ ന്യൂസ്; 2018 ലെ മാത്രം വരുമാനം 470 കോടി ഡോളര്‍

ഗൂഗിള്‍ ന്യൂസും സെര്‍ച്ചും വഴിയാണ് ഈ വരുമാനമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

വാഷിങ്ടന്‍; ഏവരും ഉപയോഗിക്കുന്ന ഒന്നാണ് ഗൂഗിള്‍ ന്യൂസ്. വാര്‍ത്തകള്‍ക്കു വേണ്ടി മാത്രമായി നീക്കി വെച്ചിരിക്കുന്ന ഒരു ഗൂഗിള്‍ വെബ്സൈറ്റ് ആണ് ഇവ. ഗൂഗിള്‍ വാണിജ്യവിപണിയില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഗൂഗിള്‍ ന്യൂസ്. ഗൂഗിള്‍ ന്യൂസിന്റെ വരുമാനം 2018ല്‍ മാത്രം 470 കോടി ഡോളര്‍ നേടിയിരിക്കുകയാണ്.

ഗൂഗിള്‍ ന്യൂസും സെര്‍ച്ചും വഴിയാണ് ഈ വരുമാനമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരസ്യവരുമാനത്തിലെ ഇടിവുനിമിത്തം മറ്റ് മാധ്യമങ്ങള്‍ ചെലവുകുറയ്ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുമ്പോഴാണ് ഗൂഗിള്‍ വരുമാനത്തില്‍ ക്രമാതീതമായി നേടുന്നത്.

ഈ പദ്ധതിക്ക് തുടക്കമിട്ടത് ഗൂഗിളിലെ പ്രധാന ഗവേഷണ ശാസ്ത്രജ്ഞന്‍ ആയ കൃഷ്ണ ഭരത് ആണ്. അമേരിക്കയിലെ മാധ്യമവ്യവസായത്തിന്റെ മൊത്തം വരുമാനം 510 കോടി ഡോളര്‍ മാത്രമാണ്. പഠനത്തില്‍ പുറത്തുവന്ന കാര്യം നമ്മള്‍ക്ക് എല്ലാം അറിയാവുന്നതും വേദനാജനകവുമാണെന്ന് ഫിലാല്‍ഡല്‍ഫിയ ഇന്‍ക്വറര്‍ മേധാവി ടെറന്‍സ് സി എഗ്ഗര്‍ പറഞ്ഞു. ഗൂഗിള്‍ പോലെയുള്ള കുത്തകസ്ഥാപനങ്ങള്‍ മാധ്യമസ്ഥാനങ്ങളെ അഭിനന്ദിക്കാനെങ്കിലും മനസ്സ് കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version