കടലിന് നടുവില്‍ വെച്ച് വിമാനത്തിന് തീപിടുത്തം; കൃത്യ സമയത്ത് അപകട സൂചന ലഭിച്ചതിനാല്‍ ഒഴിവായത് വന്‍ദുരന്തം

യുഎഇ: യാത്രക്കാരുമായി പറക്കവെ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. പൈലറ്റിന്റെ സമയോജിത ഇടപെടലിലൂടെ വിമാനം താഴെ ഇറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് യുഎ 132ലെ ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വിമാനത്തില്‍ 142 യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. വിമാനത്താവളത്തില്‍ നിന്ന്
പറന്നുയര്‍ന്ന വിമാനം കടലിന് മുകളില്‍ വെച്ച് തീപിടിക്കുകയായിരുന്നു. വിമാനത്തിന്റെ ഇടത്തെ എന്‍ജിനാണ് തീപിടിച്ചത്. ഒടുവില്‍ പൈലറ്റുമാരുടെ സമയോജിതമായ ഇടപെടലിലൂടെ വിമാനം താഴെ ഇറക്കുകയായിരുന്നു.

സാങ്കേതിക പ്രശ്‌നമാണ് എന്‍ജിന് തീപിടിക്കാന്‍ ഇടയാക്കിയതെന്നാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നത്. കൃത്യസമയത്ത് തന്നെ തീപിടിച്ചത് അറിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Exit mobile version