ട്രെയിനില്‍ ഇരുന്ന് ഉറങ്ങുന്ന അമ്മയെ വീഴാതെ മാറോട് ചേര്‍ത്ത് മകന്‍; വൈറലായി വീഡിയോ

അല്‍പ്പം തിരക്കുണ്ട് ട്രെയിനില്‍. സീറ്റ് കിട്ടി അമ്മ ഇരുന്നപ്പോള്‍ മകന്‍ നില്‍ക്കുകയായിരുന്നു

ബീജിയിങ്: അമ്മമാരോട് ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അമ്മമാരോട് ഒരല്‍പ്പം സ്‌നേഹം കൂടുതല്‍ ആണ്‍കുട്ടികള്‍ക്കായിരിക്കുമെന്ന ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. ആ ധാരണ ശരിവെയ്ക്കുന്ന കാഴ്ചയാണ് ചൈനയില്‍ നിന്നും വരുന്നത്. ട്രെയിനില്‍ ഇരുന്ന് ഉറങ്ങുന്ന അമ്മയെ മാറോട് ചേര്‍ത്തണച്ചിരിക്കുകയാണ് മകന്‍.

അല്‍പ്പം തിരക്കുണ്ട് ട്രെയിനില്‍. സീറ്റ് കിട്ടി അമ്മ ഇരുന്നപ്പോള്‍ മകന്‍ നില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് അമ്മ ഉറങ്ങി പോയത്. തൂങ്ങി വീഴാതിരിക്കാന്‍ അമ്മയെ മകന്‍ മാറോട് ചേര്‍ത്തു പിടിക്കുകയായിരുന്നു. മുകളില്‍ മര്യാദയ്ക്ക് പിടിക്കാന്‍ പോലും ഈ കുട്ടിക്ക് എത്തുന്നില്ല. എങ്കില്‍ പോലും അമ്മയ്ക്ക് യാതൊരു തടസം വരുത്താതെ ഈ മകന്‍ പാടുപെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ട്രെയിനിലെ സഹയാത്രികന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ചൈനീസ് ദിനപത്രമായ ചൈനീസ് ഡെയ്‌ലിയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് ദൃശ്യങ്ങള്‍ കണ്ടത്.

Exit mobile version