ഡോക്ടറുടെ നിര്‍ദേശം പാലിച്ചില്ല; കോണ്‍ടാക്ട് ലെന്‍സ് വെച്ച് ഉറങ്ങിയ യുവതിയുടെ കണ്ണ് ബാക്ടീരിയ കാര്‍ന്നു തിന്നു

കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവരോട് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പ്രധാന കാര്യങ്ങളില്‍ ഒന്നാണ് അത് ധരിച്ച് ഉറങ്ങാന്‍ പാടില്ല എന്നുള്ളത്. എന്നാല്‍ ഈ നിര്‍ദേശം പാലിക്കാതെ സ്ഥിരമായി കോണ്‍ടാക്ട് ലെന്‍സ് ധരിച്ചുകൊണ്ട് ഉറങ്ങിയ രോഗിക്ക് സംഭവിച്ച കഥയാണ് ഡോക്ടര്‍ പാട്രിക്ക് വോള്‍മര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. നോര്‍ത്ത് കരോലിനയിലാണ് സംഭവം.

സ്ഥിരമായി കോണ്‍ടാക്ട് ലെന്‍സ് വെച്ച് ഉറങ്ങിയ യുവതിയുടെ കണ്ണ് ബാക്ടീരിയ കാര്‍ന്നു തിന്ന ചിത്രം ഡോക്ടര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.’സ്യൂഡോമോണ’ എന്ന ബാക്ടീരിയയാണ് യുവതിയുടെ കൃഷ്ണമണി കാര്‍ന്നു തിന്നതെന്ന് ഡോക്ടര്‍ പറയുന്നു.

ആദ്യം വെള്ളപ്പാട പോലെയാണ് കൃഷ്ണമണി മാറിയത്. തുടര്‍ന്ന് കണ്ണ് മുഴുവന്‍ പച്ച നിറമാകുകയായിരുന്നു. കൃഷ്ണമണി ബാക്ടീരിയ ആക്രമണത്തിന് ഇരയായതോടെ ഇവരുടെ കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടമായ അവസ്ഥയിലാണ്. വേദന ഒഴിവാക്കാന്‍ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും കാഴ്ച ശക്തി തിരികെ ലഭിക്കുന്നത് സംശയമാണെന്ന് ഡോക്ടര്‍ പറയുന്നു.

Exit mobile version