ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയ്ക്കു പിന്നാലെ പാക്ക് അഭയാര്‍ത്ഥികള്‍ക്കു നേരെ അക്രമം

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടന പരമ്പരയ്ക്കു പിന്നാലെ ശ്രീലങ്കയുടെ പടിഞ്ഞാറന്‍ തീരത്തുള്ള പാകിസ്താന്‍ അഭയാര്‍ത്ഥികളെ പ്രദേശവാസികള്‍ ആക്രമിച്ചു. ഈ സംഭവത്തെത്തുടര്‍ന്ന് നെഗുംബോയില്‍നിന്ന് സന്നദ്ധസംഘടനകള്‍ക്കൊപ്പം കൂട്ടപലായനമാണ് ഇപ്പോള്‍ നടക്കുന്നത്. യുഎന്നിന്റെ സുരക്ഷയില്‍ ഇവിടെ കഴിയുന്നത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 800 ഓളം പേരാണ്.

തങ്ങളുടെ വീടുകളില്‍ കഴിയുന്നവരോട് സിംഹള, ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗക്കാര്‍ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ശ്രീലങ്ക സാധാരണയായി പാകിസ്താനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും വരുന്ന അഭയാര്‍ത്ഥികള്‍ക്ക് പെര്‍മിറ്റ് നല്‍കാറുണ്ടായിരുന്നു.

അവര്‍ക്ക് ഓസ്‌ട്രേലിയയിലേക്കോ ന്യൂസീലന്‍ഡിനോ പോകാന്‍ കഴിയുന്നതുവരെയാണ് പെര്‍മിറ്റ് നല്‍കുന്നത്. ഒരു കൂട്ടം ആളുകള്‍ അഭയാര്‍ത്ഥികളായവരുടെ വീടുകള്‍ തല്ലിത്തകര്‍ത്തു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടസംസ്‌കാരം നടക്കുന്നതിനിടെയായിരുന്നു ഇത്. വീടുകളിലേക്കു കടന്നുകയറിയവര്‍ വാതിലുകളും ജനാലകളും നശിപ്പിക്കുകയും ആളുകളെ മര്‍ദ്ദിക്കുകയുമാണ് ചെയ്തത്.

Exit mobile version