വിനോദസഞ്ചാരികള്‍ തൂക്കുപാലം തകര്‍ന്ന് വെള്ളത്തില്‍ വീണു; വീഡിയോ

ബെയ്ജിങ്ങ്: വിനോദസഞ്ചാരികള്‍ തൂക്കുപാലം തകര്‍ന്ന് വെള്ളത്തില്‍ വീണു. സംഭവം ചൈനയിലെ ജിയ്ങ്ങ്‌സു പ്രവിശ്യയിലെ സുയിനിങ്ങ് മേഖലയിലാണ് എന്നാണ് ഷാങ്ങ്ഹായിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

ഈ പാലം തടികൊണ്ടു നിര്‍മ്മിച്ചതായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വെള്ളത്തില്‍ വീണത് പന്ത്രണ്ടിലധികം ആളുകളാണ്. ആളുകളുടെ ഭാരം താങ്ങാനാവാതെ പാലം അങ്ങോട്ടും ഇങ്ങോട്ടും ആടുകയും തുടര്‍ന്ന് പാലം തകരുകയും പാലത്തിലുണ്ടായിരുന്നവര്‍ വെള്ളത്തില്‍ വീഴുകയായിരുന്നു.

Exit mobile version