പ്രമുഖ പത്രങ്ങളുടെ മുന്‍പേജില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരവ് അര്‍പ്പിച്ചു ; ലോകത്തിന് വീണ്ടും മാതൃകയായി ന്യൂസിലാന്റ്

വെള്ളിയാഴ്ച ഇറങ്ങിയ രാജ്യത്തെ പ്രമുഖ പത്രങ്ങള്‍ മുന്‍പേജില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് അവരുടെ പേരുകള്‍ രേഖപ്പെടുത്തിയാണ് ലോകത്തിന് മാതൃകയായത്

ക്രൈസ്റ്റ് ചര്‍ച്ച്: പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മയില്‍ ന്യൂസിലാന്‍ഡ് വീണ്ടും ലോകത്തിനു മാതൃകയാകുകയാണ്. വെള്ളിയാഴ്ച ഇറങ്ങിയ രാജ്യത്തെ പ്രമുഖ പത്രങ്ങള്‍ മുന്‍പേജില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് അവരുടെ പേരുകള്‍ രേഖപ്പെടുത്തിയാണ് ലോകത്തിന് മാതൃകയായത്.

വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകളാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ സെന്‍ട്രല്‍ ഹാഗ്ലി പാര്‍ക്കില്‍ ഒത്തുചേര്‍ന്നത്. 50 പേര്‍ കൊല്ലപ്പെട്ട അല്‍നൂര്‍ മോസ്‌കിനു 500 മീറ്റര്‍ മാത്രം മാറിയായിരുന്നു ചടങ്ങ് നടന്നത്.

പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണും ചടങ്ങില്‍ പങ്കെടുത്തു. രാജ്യവ്യാപകമായി പ്രാര്‍ത്ഥന സംപ്രേഷണം ചെയ്തിരുന്നു. ദേശീയ ടെലിവിഷന്‍ ചാനലിലൂടെയും റേഡിയോയിലൂടെയും പ്രധാനമന്ത്രി ജസീന്താ ആര്‍ഡേയാണ് ആഹ്വാനം ചെയ്തത്.

Exit mobile version