ഭൂമിക്ക് മുകളില്‍ ഉഗ്ര സ്‌ഫോടനം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നാസ

2018 ഡിസംബര്‍ 18 ന് നടന്ന സ്‌ഫോടനം കഴിഞ്ഞ മൂപ്പത് വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ അന്തരീക്ഷ സ്‌ഫോടനമെന്നാണ് ശാസ്ത്രകാരന്മാരുടെ വെളിപ്പെടുത്തല്‍

ന്യൂയോര്‍ക്ക്: ലോകത്തെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി നാസ. ഹിരോഷിമയില്‍ പതിച്ച അണുബോംബിനെക്കാള്‍ 10 മടങ്ങ് ശക്തിയുള്ള സ്‌ഫോടനം ഭൂമിയുടെ അന്തരീക്ഷത്തില്‍ നടന്നതായി നാസയുടെ കണ്ടെത്തല്‍.

2018 ഡിസംബര്‍ 18 ന് നടന്ന സ്‌ഫോടനം കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ അന്തരീക്ഷ സ്‌ഫോടനമെന്നാണ് ശാസ്ത്രകാരന്മാരുടെ വെളിപ്പെടുത്തല്‍. ഇതിന്റെ അവശിഷ്ടങ്ങള്‍ റഷ്യയ്ക്ക് സമീപം കടലില്‍ പതിച്ചെന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്. ബഹിരാകാശത്ത് നിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തിയ കൂറ്റന്‍ പാറയാണ് പൊട്ടിത്തെറിച്ചത്.

നൂറുവര്‍ഷത്തിനിടയില്‍ ഇത്തരത്തിലുള്ള മൂന്ന് വലിയ അന്തരീക്ഷ പാറകള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്താറുണ്ടെന്നാണ് നാസയുടെ പ്ലാനിറ്ററി ഡിഫന്‍സ് ഓഫീസര്‍ ലിന്റലി ജോണ്‍സണ്‍ പറയുന്നത്. 32കിലോ മീറ്റര്‍/സെക്കന്റ് എന്ന വേഗതയിലാണ് പാറകഷ്ണം അന്തരീക്ഷത്തിലേക്ക് കടന്നത്. അന്തരീക്ഷത്തില്‍ എത്തിയ പാറ ഹെക്‌സഗണ്‍ അംഗിള്‍ പാറയായിരുന്നു എന്നാണ് നാസയുടെ കണ്ടെത്തല്‍.

അന്തരീക്ഷത്തില്‍ എത്തിയ പാറകഷ്ണം പൊട്ടിത്തെറിച്ച് കത്തിതീരും മുന്‍പ് പാറയുടെ ഭാഗങ്ങള്‍ ഭൂമിയുടെ സമുദ്രനിരപ്പില്‍ എത്തിയിരുന്നു എന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്. ഇത് ഭൂമിയില്‍ 25.6 കിലോമീറ്റര്‍ വരെ എത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്.

ഈ പാറയുടെ ആകെ ആഘാത ഭാരം 173 കിലോ ടണ്‍ ആണ്. ഇതിന്റെ 40 ശതമാനത്തോളമാണ് കടലിന് മുകളില്‍ എത്തിയത്. ചില ഭാഗങ്ങള്‍ കടലില്‍ പതിച്ചിട്ടുണ്ടാകാം എന്നാണ് നാസയുടെ നിഗമനം. പാറ കഷ്ണം കടലില്‍ പതിച്ചതിനാല്‍ വലിയ ആഘാതം ഒന്നും ഉണ്ടായില്ലെന്നാണ് വിലയിരുത്തല്‍.

Exit mobile version