സമൂഹ മാധ്യമം ഏറ്റെടുത്ത ഈ ചിത്രത്തിന് പിന്നില്‍

നമസ്‌കാരത്തിനു വരിചേര്‍ന്ന് നില്‍ക്കുന്ന ഇസ്ലാം മതവിശ്വാസികളെ ന്യൂസിലന്‍ഡിന്റെ അൗദ്യോഗിക ദേശീയചിഹ്നമായ സില്‍വര്‍ ഫേണ്‍ ഫ്ലാഗില്‍ (വെള്ളി പുല്‍ച്ചെടി) ചിത്രീകരിക്കുന്നതാണ് ചിത്രം

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഉണ്ടായ വെടിവെപ്പില്‍ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനെതിരെ ഒന്നിച്ച് നില്‍കുകയാണ് ഓഷ്യാന്യയന്‍ രാജ്യം. ഈ സന്ദര്‍ഭത്തിലാണ് ഒരു ചിത്രം വൈറലാകുന്നത്. നിസ്‌കാര നിര കൊണ്ട് ന്യൂസിലന്‍ഡ് എംബ്ലം വരച്ച് കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതാണ് ചിത്രം.

നമസ്‌കാരത്തിനു വരിചേര്‍ന്ന് നില്‍ക്കുന്ന ഇസ്ലാം മതവിശ്വാസികളെ ന്യൂസിലന്‍ഡിന്റെ അൗദ്യോഗിക ദേശീയചിഹ്നമായ സില്‍വര്‍ ഫേണ്‍ ഫ്ലാഗില്‍ (വെള്ളി പുല്‍ച്ചെടി) ചിത്രീകരിക്കുന്നതാണ് ചിത്രം. ന്യൂസീലാന്റ് ക്രിക്കറ്റ് താരം കെയിന്‍ വില്ല്യംസിന്റെ ഒരു ഫാന്‍ പേജില്‍ ഇത് വൈറലായതോടെ ചിത്രം ആഗോള വ്യാപകമായി എത്തിയത്.

സിംഗപ്പൂരില്‍ ജീവിക്കുന്ന കെയ്ത്ത് ലീ എന്ന ഡിസൈനറാണ് ഈ ഡിസൈന്‍ നിര്‍മ്മിച്ചത്. കഴിച്ച് 16നാണ് ഇദ്ദേഹം ഈ ചിത്രം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ന്യൂസീലാന്റില്‍ വീണുപോയ നിരപരാധികള്‍ക്ക് വേണ്ടി, നീചമായ രീതികള്‍ക്കെതിരെ ഒന്നിക്കൂ എന്ന ആഹ്വാനത്തോടെയാണ് ഇദ്ദേഹം ഇത് പോസ്റ്റ് ചെയ്തത് പിന്നീട് ഇത് വൈറലാകുകയായിരുന്നു.

Exit mobile version