പണിമുടക്കി ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും; പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് ഫേസ്ബുക്കിന്റെ ട്വീറ്റ്

പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്നും ഫേസ്ബുക്ക് ട്വിറ്ററില്‍ അറിയിച്ചു

വാഷിങ്ടണ്‍: പണിമുടക്കി ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും. ഇന്നലെ രാത്രിയോടെയാണ് ഫേസ്ബുക്ക് പണിമുടക്കിയത്. ഇന്ത്യന്‍ സമയം പത്ത് മണിയോടെയാണ് ഫേസ്ബുക്ക് പ്രവര്‍ത്തന രഹിതമായത്. ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്യാന്‍ പറ്റുമെങ്കിലും പോസ്റ്റുകള്‍ക്ക് കമന്റ് ചെയ്യാനോ പുതിയ പോസ്റ്റുകള്‍ ഇടാനോ സാധിക്കുന്നില്ല. ചിലര്‍ക്ക് ഫേസ്ബുക്ക് ലോഗിന്‍ ചെയ്യാന്‍ പോലും സാധിക്കുന്നില്ല.

അതേ സമയം ഫേസ്ബുക്കിന്റെ പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടനടി പരിഹരിക്കുമെന്നും ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്നും ഫേസ്ബുക്ക് ട്വിറ്ററില്‍ അറിയിച്ചു. ഗുരുതരമായ വീഴ്ചയാണ് ഫേസ്ബുക്കിന് സംഭവിച്ചിരിക്കുന്നതെന്നാണ് സൂചനകള്‍. ഇന്ന് രാവിലെ ജി മെയില്‍ സേവനങ്ങള്‍ക്കും തടസം നേരിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം മെസഞ്ചര്‍ സംവിധാനങ്ങള്‍ക്ക് തടസമില്ലായിരുന്നു.

Exit mobile version