നാട്ടില്‍ നൂറുകോടിയുടെ ബംഗ്ലാവ് പൊളിച്ചതൊന്നും പ്രശ്‌നമല്ല, ലണ്ടനിലെ വീഥിയിലൂടെ വിലസി നീരവ് മോഡി; മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യങ്ങളോട് ‘നോ കമന്റ്സ്’ എന്ന് മറുപടി

ലണ്ടനില്‍ താടിയും മുടിയും നീട്ടി പുതിയ ലുക്കിലാണ് നീരവ് മോഡി

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് രാജ്യം വിട്ട നീരവ് മോഡി ലണ്ടനില്‍. ലണ്ടനിലെ യുകെ ഡെയ്ലി ടെലഗ്രാഫാണ് നഗരത്തിലൂടെ നടക്കുന്ന നീരവ് മോഡിയുടെ വീഡിയോ പകര്‍ത്തിയത്. ലണ്ടനില്‍ താടിയും മുടിയും നീട്ടി പുതിയ ലുക്കിലാണ് നീരവ് മോഡി.

നീരവ് മോഡി ലണ്ടനില്‍ ബിനാമി പേരില്‍ വജ്രവ്യാപാരം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. അതേ സമയം നഗര്ത്തില്‍ നീരവ് മോഡിയെ കണ്ട മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും എല്ലാ ചോദ്യങ്ങളോളും ‘നോ കമന്റ്‌സ്’ എന്നാണ് നീരവ് നല്‍കിയ മറുപടി.

ലണ്ടനിലെ വെസ്റ്റ് എന്‍ഡില്‍ 80 ലക്ഷം പൗണ്ടിന്റെ ഒരു അപ്പാര്‍ട്മെന്റിലാണ് നീരവ് മോഡി താമസിക്കുന്നത് എന്നാണ് യുകെ ഡെയ്ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നീരവ് മോഡിയെ തിരിച്ച് രാജ്യത്ത് എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നതിന്റെ തെളിവാണ് ലണ്ടന്‍ നഗരത്തിലൂടെ നീരവ് മോഡിയുടെ വിലസല്‍.

കഴിഞ്ഞ ദിവസമാണ് മുംബൈ ഹൈക്കോടതി ഉത്തരവ് പ്രകാരം തീരദേശത്ത് അനധികൃതമായി പണി കഴിപ്പിച്ച നൂറ് കോടിയുടെ ബംഗ്ലാവ് പൊളിച്ചു നീക്കിയത്.

Exit mobile version