കുഞ്ഞിനെ നോക്കാന്‍ ആളില്ല, കൈകുഞ്ഞിനെയും എടുത്ത് ക്ലാസില്‍ എത്തി വിദ്യാര്‍ത്ഥിനി; നോട്ടെഴുതാനുള്ള വിദ്യാര്‍ത്ഥിനിയുടെ ബുദ്ധിമുട്ട് കണ്ടതോടെ കുഞ്ഞിന് എടുത്ത് മാറോട് ചേര്‍ത്ത് അധ്യാപകന്‍! നന്മ നിറഞ്ഞ മനസിന് നിറകൈയ്യടി

ക്ലാസെടുക്കുമ്പോഴും നോട്ട്‌സ് പറഞ്ഞുകൊടുക്കുമ്പോഴും കുട്ടിയുള്ളതിനാല്‍ വിദ്യാര്‍ത്ഥിനി കഷ്ടപ്പെടുകയായിരുന്നു.

ജോര്‍ജിയ: കുഞ്ഞിനെ മാറോട് ചേര്‍ത്ത് ക്ലാസെടുക്കുന്ന അധ്യാപകന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. എന്നാല്‍ കുട്ടി അധ്യാപകന്റേത് അല്ല. കുഞ്ഞിനെ നോക്കാന്‍ ആരുമില്ലാത്തതു കൊണ്ട് വിദ്യാര്‍ത്ഥിനിയാണ് കുട്ടിയെ ക്ലാസില്‍ കൊണ്ടുവന്നത്.

ക്ലാസെടുക്കുമ്പോഴും നോട്ട്‌സ് പറഞ്ഞുകൊടുക്കുമ്പോഴും കുട്ടിയുള്ളതിനാല്‍ വിദ്യാര്‍ത്ഥിനി കഷ്ടപ്പെടുകയായിരുന്നു. ഇത് കണ്ട് അധ്യാപകന്‍ കുട്ടിയെ എടുത്ത് മാറോട് ചേര്‍ത്ത് പിടിക്കുകയായിരുന്നു. മാത്സ് പ്രൊഫസര്‍ അറ്റ്‌ലാന്റയിലെ മോര്‍ഹൗസ് കോളേജിലെ നഥാന്‍ അലക്‌സാണ്ടറാണ് കുഞ്ഞിനെ എടുത്ത് ക്ലാസ് എടുത്തത്.

കുട്ടിയെ താന്‍ എടുത്തുകൊള്ളാമെന്നും അപ്പോള്‍ നിനക്ക് നോട്‌സ് തയ്യാറാക്കാമല്ലോ എന്നും അദ്ദേഹം പറഞ്ഞുകൊണ്ടായിരുന്നു കുഞ്ഞിനെ പ്രൊഫസര്‍ പരിചരിച്ചത്. സുരക്ഷാ കവചത്തിനുള്ളില്‍ കുട്ടിയെ നെഞ്ചോടുചേര്‍ത്ത് ഇരുത്തിക്കൊണ്ടായിരുന്നു പിന്നീട് നഥാന്റെ ക്ലാസ്.

Exit mobile version