ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദനെ യുഎന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

ഇയാള്‍ അല്‍ഖ്വയ്ദയുടെ ഇപ്പോഴത്തെ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ പിന്‍ഗാമിയാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നടപടി.

റിയാദ്: അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദനെ ഐക്യരാഷ്ട്രസഭ രക്ഷാ സമിതി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇയാള്‍ അല്‍ഖ്വയ്ദയുടെ ഇപ്പോഴത്തെ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ പിന്‍ഗാമിയാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നടപടി.

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക കഴിഞ്ഞ ദിവസം ഒരു മില്യന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സൗദി അയാളുടെ പൗരത്വം റദ്ദാക്കുകയും ചെയ്തിരുന്നു.

ഹംസബിന്‍ലാദന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാനും സാമ്പത്തിക സ്രോതസ്സുകള്‍ മരവിപ്പിക്കാനും എല്ലാ രാജ്യങ്ങളോടും രക്ഷാ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പിതാവ് ബിന്‍ലാദന്റെ കൊലയ്ക്കു പ്രതികാരം ചെയ്യാന്‍ യുഎസിനെയും പടിഞ്ഞാറന്‍ സഖ്യരാഷ്ട്രങ്ങളെയും ആക്രമിക്കാന്‍ ഹംസ ആഹ്വാനം ചെയ്യുന്ന ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ യുഎസ് പുറത്തു വിട്ടിരുന്നു.

Exit mobile version