കൈവെള്ളയില്‍ ഒതുങ്ങുന്ന വലിപ്പം, 268 ഗ്രാം ഭാരം! ലോകത്തെ ഏറ്റവും ഭാരംകുറഞ്ഞ ആണ്‍കുഞ്ഞിന് പൂര്‍ണ്ണ ആരോഗ്യത്തോടെ ആശുപത്രിയില്‍ നിന്ന് മടക്കം

ഇപ്പോള്‍ ആശുപത്രി വിടുമ്പോള്‍ ഭാരം 3.2 കിലോഗ്രാമായി ഉയര്‍ന്നു.

ടോക്കിയോ: ലോകത്തെ ഏറ്റവും ഭാരംകുറവോടെ ജനിച്ച ആണ്‍കുഞ്ഞിന് പൂര്‍ണ്ണ ആരോഗ്യത്തോടെ ആശുപത്രിയില്‍ നിന്ന് മടക്കം. ടോക്കിയോയിലെ കെയിയോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ഓഗസ്റ്റില്‍ ജനിച്ച കുഞ്ഞിന് 268 ഗ്രാം മാത്രമായിരുന്നു ഭാരം. കൈവെള്ളയില്‍ ഒതുങ്ങുന്ന വലിപ്പം മാത്രമാണ് ഉണ്ടായിരുന്നത്.

അമ്മയുടെ ഉദരത്തില്‍ വെറും 24 ആഴ്ച മാത്രമായിരുന്നു കിടന്നിരുന്നത്. കഴിഞ്ഞയാഴ്ച വരെ തീവ്രപരിചണ വിഭാഗത്തിലായിരുന്നു കുഞ്ഞ്. ഇപ്പോള്‍ ആശുപത്രി വിടുമ്പോള്‍ ഭാരം 3.2 കിലോഗ്രാമായി ഉയര്‍ന്നു. ഇത് വലിയ നേട്ടമായാണ് കാണുന്നത്.

ജനിച്ച സമയം കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ കരുതിയിരുന്നില്ല. 2009-ല്‍ ജര്‍മനിയില്‍ ജനിച്ച ഒരു കുഞ്ഞിന് 274 ഗ്രാം മാത്രമായിരുന്നു ഭാരം. 2015 ല്‍ ജര്‍മ്മനിയില്‍ 252 ഗ്രാം തൂക്കമുള്ള ഒരു പെണ്‍കുട്ടി ജനിച്ചിരുന്നു.

Exit mobile version