ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് പോയ യുവതിക്ക് തിരികെ എത്തണം; ഇനി രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് ട്രംപ്

യുവതിയെ രാജ്യത്ത് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോക്കിന് ട്രംപ് നിര്‍ദേശം നല്‍കി.

വാഷിംഗ്ടണ്‍: ഭീകരസംഘടനയായ ഐഎസില്‍ ചേരാന്‍ സിറിയയിലേക്കുപോയ യുവതിയെ തിരികെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ട്വിറ്ററിലാണ് ്അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

യുവതിയെ രാജ്യത്ത് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോക്കിന് ട്രംപ് നിര്‍ദേശം നല്‍കി. അലബാമ സ്വദേശിയായ ഇരപത്തിനാലുകാരി ഹുഡ മുത്താന ഇരുപതാം വയസിലാണ് സിറയയിലേക്കു പോയത്. തുര്‍ക്കിയിലെ സര്‍വകലാശാലയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നെന്ന് വീട്ടില്‍ അറിയിച്ചാണ് മുത്താന സിറയക്ക് വണ്ടികയറിയത്. എന്നാല്‍ അവിടെയെത്തിയ മുത്താന ഐ എസില്‍ ചേരുകയായിരുന്നു.

അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ നടപടി നിയമവിരുദ്ധമാണെന്ന് മുത്താനയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. അമേരിക്കന്‍ പൗരന്‍മാരുടെ പൗരത്വം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. മുത്താന യുഎസ് പൗരയാണ്. അവര്‍ക്ക് നിയമസാധുതയുള്ള യുഎസ് പാസ്‌പോര്‍ട്ട് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഷമീമ ബീഗമെന്ന യുവതിയെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്നും ബ്രിട്ടണ്‍ തടഞ്ഞിരുന്നു. പ്രസവത്തിനു ബ്രിട്ടണില്‍ എത്തണമെന്ന് ആഗ്രഹം പ്രകടപ്പിച്ച ഷമീമയെ ബ്രിട്ടണ്‍ തടയുകയായിരുന്നു.

Exit mobile version