ഇമ്രാന്‍ ഖാന്‍ സൈന്യത്തിന്റെ കൈയ്യിലെ പാവ; പാകിസ്താന്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഭാര്യ

സൈന്യത്തിന്റെ നിര്‍ദ്ദേശം ലഭിച്ചതിന് ശേഷം മാത്രമാണ് അദ്ദേഹം ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ കുറിച്ച് സംസാരിച്ചത് എന്നും രെഹം ഖാന്‍ പറഞ്ഞു.

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഭാര്യ രെഹം ഖാന്‍ രംഗത്ത്. ഇമ്രാന്‍ ഖാന്‍ സൈന്യത്തിന്റെ കൈയിലെ പാവയാണെന്ന് മുന്‍ ഭാര്യ രെഹം ഖാന്‍ പറഞ്ഞു. സൈന്യത്തിന്റെ നിര്‍ദ്ദേശം ലഭിച്ചതിന് ശേഷം മാത്രമാണ് അദ്ദേഹം ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ കുറിച്ച് സംസാരിച്ചത് എന്നും രെഹം ഖാന്‍ പറഞ്ഞു.

തന്റെ ചിന്താഗതി പോലും വിട്ടുവീഴ്ച ചെയ്തുള്ള ഒരു ഭരണമാണ് ഇമ്രാന്‍ ഖാന്റേത്. തെരഞ്ഞെടുപ്പ് സമയത്ത് പുതിയ ചില മതപരമായ പാര്‍ട്ടികള്‍ വന്നതും ഇസ്ലാമാബാദിലുണ്ടായ കലാപങ്ങളും നാം കണ്ടതാണ്- അവര്‍ പറഞ്ഞു.

പാകിസ്താനെ ആക്രമിച്ചാല്‍ ഇന്ത്യയെ തിരിച്ചടിക്കുമെന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവന വന്നതിന് തൊട്ട് പിന്നാലെയായിരുന്നു രെഹം ഖാന്റെ പ്രതികരണം. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്താനല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കാശ്മീരിലെ അശാന്തിക്ക് പാകിസ്താനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാകിസ്താനെ കുറ്റപ്പെടുത്തുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Exit mobile version