വെളളക്കടുവയുടെ ആക്രമണത്തില്‍ മൃഗശാല സൂക്ഷിപ്പുകാരന്‍ കൊല്ലപ്പെട്ടു

കഗോഷിമയിലെ ഹിരകാവ സുവേളജിക്കല്‍ പാര്‍ക്കിലാണ് സംഭവം

ടോക്കിയോ: മൃഗശാല സൂക്ഷിപ്പുകാരനെ അപൂര്‍വ ഇനത്തില്‍പ്പെട്ട വെള്ളക്കടുവ ആക്രമിച്ച് കൊലപ്പെടുത്തി. ജപ്പാനിലാണ് സംഭവം. കഗോഷിമയിലെ ഹിരകാവ സുവേളജിക്കല്‍ പാര്‍ക്കിലാണ് സംഭവം. സൂക്ഷിപ്പുകാരന്‍ അകിറ ഫുറുഷോയെ കൂട്ടിനുള്ളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

കഴുത്തിലേറ്റ മുറിവില്‍നിന്ന് രക്തം വാര്‍ന്നൊഴുകിയാണ് നാല്‍പതുകാരനായ അകിറ ഫുറുഷോ മരിച്ചത്. പൊലീസും രക്ഷാപ്രവര്‍ത്തകരും സംഭവ സ്ഥലത്ത് എത്തിയതിനു ശേഷം കടുവയെ മയക്കുവെടി വെച്ചതിന് ശേഷമാണ് ഇയാളെ പുറത്തെടുത്തത്. പാര്‍ക്കില്‍ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട നാല് വെള്ളക്കടുവകളാണ് ഉള്ളത്.

Exit mobile version