സിംബാബ്‌വെയില്‍ ഖനി ദുരന്തം; 23 തൊഴിലാളികള്‍ മരിച്ചു

കനത്ത മഴയെ തുടര്‍ന്ന് ഖനിയിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്

ഹരാരെ: സിംബാബ്വെയില്‍ ഖനിയിലുണ്ടായ അപകടത്തില്‍ 23 തൊഴിലാളികള്‍ മരിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഖനിയിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

മഷോണലാന്റ് വെസ്റ്റ് പ്രവിശ്യയിലെ ഖനിയിലായിരുന്നു ദുരന്തം. കുതിച്ചെത്തിയ വെള്ളം ഖനിയിലെ തുരങ്കങ്ങളെ നിറച്ചു. ചില തൊഴിലാളികള്‍ ഖനിക്കുള്ളില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

Exit mobile version