72-ാം ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഏഴ് അവാര്‍ഡുകള്‍ സ്വന്തമാക്കി ‘ദ ഫേവറിറ്റ്’ ബാഫ്തയില്‍ തിളങ്ങി

ഏഴ് നോമിനേഷനുകളുമായെത്തിയ റോമ മികച്ച ചിത്രത്തിനുള്‍പ്പെടെ മൂന്ന് ബാഫ്ത പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്

72-ാം ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഴ് അവാര്‍ഡുകള്‍ സ്വന്തമാക്കി ദ ഫേവറിറ്റ് ബാഫ്തയില്‍ തിളങ്ങി. അല്‍ഫോണ്‍സോ ക്വറോണ്‍ സംവിധാനം ചെയ്ത റോമ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും നേടി. ഏഴ് നോമിനേഷനുകളുമായെത്തിയ റോമ മികച്ച ചിത്രത്തിനുള്‍പ്പെടെ മൂന്ന് ബാഫ്ത പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്.

ബോഹിമിയന്‍ റാപ്സഡിയിലെ പ്രകടനത്തിലൂടെ റാമി മാലെക് മികച്ച നടനും ദ ഫേവറിറ്റിലെ പ്രകടനത്തിലൂടെ ഒലിവിയ കോള്‍മാന്‍ നടിയുമായി. മികച്ച നടിക്ക് പുറമെ മികച്ച ബ്രിട്ടീഷ് ചിത്രം, തിരക്കഥ തുടങ്ങി 7 അവാര്‍ഡുകളാണ് 12 നോമിനേഷനുകളുമായെത്തിയ ദ ഫേവറിറ്റ് വാരിക്കൂട്ടിയത്.

Exit mobile version