റൈസ് പാക്കറ്റിനകത്താണ് അഴുകിയ എലിയുടെ അവശിഷ്ടം..! യുവാവിന്റെ ട്വീറ്റ് ഏറ്റെടുത്ത് പതിനായിരങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പരിഹാസവും

ജര്‍മ്മനി: രാജ്യത്തെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റായ ലിഡില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ അരിയുടെ പാക്കറ്റിനകത്ത് ചത്ത എലിയെ കണ്ടെത്തി. തുടര്‍ന്ന് ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം അരങ്ങേറുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകളുടെയും പരിഹാസത്തിന്റെയും രൂപത്തില്‍ ടൈംലൈനുകളില്‍ ഒഴുകിയെത്തി.

റിച്ചാര്‍ഡ് ലീച്ച് എന്നയാള്‍ സ്റ്റോറില്‍ നിന്നും വാങ്ങിയ പിലാവു റൈസ് പാക്കറ്റിനകത്താണ് അഴുകിയ എലിയുടെ അവശിഷ്ടം കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹം ഇതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇതോടെ സംഭവം വൈറലായി പിന്നാലെയാണ് ലിഡിലിനെതിരെ പരിഹാസവും ട്രോളുകളുമായി നിരവധിപേര്‍ രംഗത്തെത്തുകയായിരുന്നു.

ഈ എലി എങ്ങനെയാണ് ഈ പാക്കറ്റിനുളളില്‍ കയറിപയറ്റിയതെന്ന് പറഞ്ഞു തരാന്‍ നിങ്ങള്‍ക്ക് കഴിയുമോ? എന്റെ വീട് പാചകം ചെയ്ത എലിയെ മണക്കുന്നു. എന്റെ ഭാര്യ നിര്‍ത്താതെ ഛര്‍ദ്ദിക്കുകയാണ്. ദയവായി ഉത്തരം നല്‍കൂ… ചിത്രത്തോടോപ്പം റിച്ചാര്‍ഡ് ട്വീറ്റ് ചെയ്തു.

ട്വീറ്റ് വൈറലായി മാറിയതോടെ ലിഡില്‍ കമ്പനി ക്ഷമാപണം നടത്തി രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും റിച്ചാര്‍ഡിനോട് മാപ്പ് ചോദിക്കുന്നതായും കമ്പനി വക്താവ് അറിയിച്ചു. സമൂഹമാധ്യമങ്ങള്‍ ലിഡിലിനെ വെറുതെ വിടാന്‍ തയ്യാറായിരുന്നില്ല. കൂടെ സലാഡ് കൂടി വെക്കാമായിരുന്നില്ലേ എന്ന ഒരു ട്രോളന്റെ കമന്റ് നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ തംരഗമായി മാറുകയും ചെയ്തു.

Exit mobile version