ലോകപര്യടനത്തിന് പണം വേണം; നാലുമാസം പ്രായമായ പൈതലിനെ തെരുവില്‍ അഭ്യാസ പ്രകടനത്തിന് ഉപയോഗിച്ച് ദമ്പതികള്‍, പ്രകടനം കുഞ്ഞിന്റെ തല താഴേയ്ക്ക് ഇട്ടും, കൈയ്യിലിട്ട് ഊഞ്ഞാലാട്ടിയും! ഒടുവില്‍ അറസ്റ്റ്

90 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

മലേഷ്യ: ലോകപര്യടനത്തിന് പണം കണ്ടെത്താന്‍ നാലു മാസം പ്രായമായ കുഞ്ഞിനെ ഉപയോഗിച്ച് തെരുവില്‍ സര്‍ക്കസ് നടത്തി റഷ്യന്‍ ദമ്പതികള്‍. ചെറിയ കുഞ്ഞിനെ തലകീഴായ് തൂക്കിയിട്ടും കൈയ്യിലിട്ട് ഊഞ്ഞാലിട്ടിയും ആയിരുന്നു പ്രകടനങ്ങള്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. 90 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സംഗീതത്തിന്റെ അകമ്പടിയോടെയാണ് നാല് മാസം പ്രായമുള്ള കുഞ്ഞിനെക്കൊണ്ട് ഇവര്‍ അഭ്യാസം നടത്തുന്നതെന്ന് വീഡിയോയില്‍ കാണാന്‍ സാധിക്കും.

നിലത്തിരിക്കുന്ന സ്ത്രീ പിടിച്ചിരിക്കുന്ന പ്ലാക്കാര്‍ഡില്‍ ‘ഞങ്ങള്‍ ലോകം ചുറ്റാന്‍ പോകുകയാണ്.’ എന്നെഴുതിയിട്ടുണ്ട്. ഇവര്‍ക്ക് ചുറ്റും വലിയൊരു ആള്‍ക്കൂട്ടമുണ്ട്. ”ഇവരിലൊരാള്‍ ഇത് അംസംബന്ധമാണ്, അങ്ങനെ ചെയ്യരുത്.” എന്ന് രോഷത്തോടെ വിളിച്ചു പറയുന്നുമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച തായ്‌ലന്റില്‍ നിന്നുമാണ് ഇവര്‍ മലേഷ്യയിലെത്തിയതെന്ന് പോലീസ് അറിയിച്ചു.

Exit mobile version