രാജ്യത്ത് ജനസംഖ്യ കുറയുന്നതിന് കാരണം പ്രസവിക്കാത്ത സ്ത്രീകള്‍; അധിക്ഷേപിച്ച് ജപ്പാന്‍ ഉപപ്രധാനമന്ത്രി! പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് അദ്ദേഹം തന്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് രംഗത്തെത്തി.

ടോക്യോ: രാജ്യത്ത് ജനസംഖ്യ കുറയുന്നതിരന് കാരണം പ്രസവിക്കാത്ത സ്ത്രീകളാണെന്ന അധിക്ഷേപവുമായി ജപ്പാന്‍ ഉപപ്രധാനമന്ത്രി ടാരോ അസോയ. നേതാവിന്റെ പരമാര്‍ശനത്തിനു നേരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സാമൂഹിക സുരക്ഷാചെലവ് കൂടുന്നതിന് പ്രായമായവരെ അധിക്ഷേപിക്കുന്നവരുണ്ട്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ പ്രസവിക്കാത്ത സ്ത്രീകളാണ് ഇക്കാര്യത്തില്‍ കുറ്റക്കാര്‍ എന്നായിരുന്നു അസോയുടെ പ്രസംഗം.

പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് അദ്ദേഹം തന്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് രംഗത്തെത്തി. അദ്ദേഹത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ നിഷേധിക്കുകയും ചെയ്തു. ലോകത്ത് അധിവേഗം ജനസംഖ്യ കുറയുന്ന രാജ്യമാണ് ജപ്പാന്‍. ജനസംഖ്യയുടെ 20 ശതമാനവും 65 വയസ്സില്‍ കൂടുതലുള്ളവരാണ്. 1970 മുതലാണ് ജപ്പാനില്‍ ജനസംഖ്യ കുറയാന്‍ തുടങ്ങിയത്. 2017-ല്‍ രാജ്യത്തെ മരണനിരക്കിലും കുറവായിരുന്നു ജനനനിരക്ക്.

Exit mobile version