തിരക്കേറിയ നഗരത്തില്‍ ഓടുന്ന കാറിനു മുകളില്‍ നിന്ന് അഭ്യാസ നൃത്തം! യുവതികളുടെ മരണക്കളി അപകടം പതിവാകുന്ന മേഖലയില്‍, സമൂഹമാധ്യമങ്ങളില്‍ രോഷം ഉണര്‍ത്തി വീഡിയോ

ഈ സമയം റോഡില്‍ നിരവധി വാഹനങ്ങള്‍ ഉള്ളതും വീഡിയോയില്‍ വ്യക്തമായി കാണാം

ന്യൂയോര്‍ക്ക് സിറ്റി: സമൂഹമാധ്യമങ്ങളില്‍ ഒന്ന് തിളങ്ങാന്‍ അഭ്യാസങ്ങള്‍ കാണിച്ച് കൂട്ടുന്നവര്‍ അനവധിയാണ്. അതിസാഹസികതയ്ക്ക് മുതിരുന്നവരും ഉണ്ട്. അത്തരത്തില്‍ ഒരു സാഹസികതയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. പക്ഷേ ഇവിടെ അഭിനന്ദനം അല്ല, മറിച്ച് രോഷമാണ് ഉയരുന്നത്. ന്യൂയോര്‍ക്കിലെ മിസൗറിക്ക് സമീപമുള്ള സെന്റ് ലൂയിസില്‍ ജനുവരി അവസാന വാരം നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഓടിക്കൊണ്ടിരിക്കുന്ന ഒരു എസ്‌യുവിയുടെ മുകളില്‍ കയറി നിന്ന് ഡാന്‍സ് കളിക്കുന്ന യുവതികളുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. ജനറല്‍ മോട്ടോഴ്‌സിന്റെ ഒരു എസ്‌യുവിയുടെ മുകളില്‍ നിന്നും ഇവര്‍ അപകടകരമായ ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നാലെയെത്തിയ മറ്റൊരു വാഹനത്തിലുള്ളവരാണ് ക്യാമറയില്‍ പകര്‍ത്തിയത്. ഈ സമയം റോഡില്‍ നിരവധി വാഹനങ്ങള്‍ ഉള്ളതും വീഡിയോയില്‍ വ്യക്തമായി കാണാം.

യുവതികളുടെ ചേഷ്ടകള്‍ ശ്രദ്ധയില്‍പ്പെട്ട മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ തങ്ങളുടെ വേഗത കുറച്ചും നിര്‍ത്തിയുമിട്ടതു കൊണ്ടുമാണ് അപകടം ഒഴിവായത്. മൂടല്‍മഞ്ഞ് നിമിത്തം അപകടങ്ങള്‍ പതിവാകുന്ന ഇടത്താണ് ഈ പ്രകടനം. യുവതികള്‍ കയറി നില്‍ക്കുന്ന വാഹനത്തിന് രജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റുള്ളവരുടെ ജീവനും സ്വജീവനും അപകടത്തിലാക്കിയ യുവതികള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്തായാലും സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

Exit mobile version