ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ വിന്‍ഡീസ് താരത്തിന്റെ മാതാവ് അന്തരിച്ചു; ഒരു നിമിഷം അമ്മയ്ക്കായി പ്രാര്‍ത്ഥിച്ച ശേഷം കളിക്കളത്തിലേയ്ക്ക്

ടെസ്റ്റ് കഴിയുന്നത് വരെ അദ്ദേഹം ടീമില്‍ തുടരുമെന്നാണ് ലഭിക്കുന്ന വിവരം

ആന്റിഗ്വ: ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ വിന്‍ഡീസ് താരത്തിന്റെ മാതാവ് അന്തരിച്ചു. വിന്‍ഡീസ് പേസ് ബൗളര്‍ അല്‍സാരി ജോസഫിന്റെ അമ്മ ഷാരോണ്‍ ജോസഫാണ് അന്തരിച്ചത്. മൂന്നാം ദിനമായ ഇന്ന് മത്സരം തുടങ്ങുന്നതിന് മുമ്പാണ് മരണം സംഭവിച്ചത്. അല്‍സാരി മത്സരത്തിനിറങ്ങിയിരുന്നു.

ടെസ്റ്റ് കഴിയുന്നത് വരെ അദ്ദേഹം ടീമില്‍ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. അമ്മയ്ക്കായി പ്രാര്‍ത്ഥിച്ച ശേഷമാണ് ഇന്ന് മത്സരത്തിനിറങ്ങിയിരുന്നത്. കഴിഞ്ഞ വര്‍ഷം അമ്മയ്ക്ക് അസുഖം അധികമായതിനെ തുടര്‍ന്ന് ടെസ്റ്റ് പരമ്പര ഉപേക്ഷിച്ച് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഷാരോണ്‍ ജോസഫിന്റെ മരണത്തില്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അനുശോചനമറിയിച്ചു. ഇംഗ്ലണ്ട് ടീം ദുഖ സൂചകമായി കറുത്ത ബാഡ്ജ് അണിഞ്ഞാണ് ഗ്രൗണ്ടിലിറങ്ങിയത്.

Exit mobile version