മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡിലെടുത്ത ലോട്ടറിയ്ക്ക് ഒന്നാം സമ്മാനം; പണം വാങ്ങാന്‍ ബാങ്കില്‍ എത്തിയ യുവതിയെ പൂട്ടി പോലീസ്; 50,000 ഡോളര്‍ സമ്മാനം ലഭിച്ചിട്ടും ഒരു രൂപ പോലും ലഭിക്കാതെ ദയനീയ അവസ്ഥയില്‍ യുവതി

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ യുവതിയെ റോയല്‍ ന്യൂഫൗണ്ട്ലാന്‍ഡ് പോലീസ് അറസ്റ്റ് ചെയ്തു.

ഒട്ടാവ: മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡിലെടുത്ത ലോട്ടറിയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചിട്ടും ഒരു രൂപ പോലും സ്വന്തമാക്കുവാന്‍ കഴിയാതെയുള്ള യുവതിയുടെ അവസ്ഥയാണ് ഇന്ന് ചര്‍ച്ചയാകുന്നത്. ലോട്ടറി അടിച്ചത് അറിഞ്ഞ് പണം വാങ്ങുവാനായി എത്തിയ യുവതിയെ പോലീസ് പിടികൂടുകയായിരുന്നു. 50,000 ഡോളര്‍ (35 ലക്ഷം) ആണ് ലോട്ടറിക്ക് സമ്മാനമായി ലഭിച്ചത്.

എന്നാല്‍ ഇതില്‍ നിന്നും ഒരു രൂപ പോലും യുവതിയ്ക്ക് ലഭിക്കുകയില്ല. ഇതോടെ ദയനീയ അവസ്ഥയാണ് ഇവരുടേത്. ന്യൂഫൗണ്ട്ലാന്‍ഡിലെ സ്റ്റോറില്‍ നിന്നാണ് യുവതി ലോട്ടറി എടുത്തത്. എന്നാല്‍ യുവതി ഈ ലോട്ടറി എടുത്തത് മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡിലൂടെയാണെന്ന് പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ യുവതിയെ റോയല്‍ ന്യൂഫൗണ്ട്ലാന്‍ഡ് പോലീസ് അറസ്റ്റ് ചെയ്തു. യുവതി എടുത്ത ലേട്ടറിക്ക് പണം ലഭിച്ച വിവരം അറ്റ്ലാന്റിക് ലോട്ടറി കോര്‍പറേഷന്‍ സ്ഥിരീകരിച്ചു. അതേസമയം തുക നിയമപരമായി മാത്രമേ കൊടുക്കുകയുള്ളൂ എന്നും അതിന് കഴിയാതെ വന്നാല്‍ ഉടമസ്ഥത അവകാശപ്പെടാത്ത തുകയായി കണക്കാക്കുമെന്നും അറ്റ്ലാന്റിക് ലോട്ടറി അറിയിച്ചു.

Exit mobile version