പറക്കുന്നതിനിടെ ഇടിമിന്നലേറ്റു! വിമാനം അടിയന്തിരമായി ഇറക്കി, യാത്രക്കാരായി ഉണ്ടായിരുന്നത് 153 പേര്‍

ഇടിമിന്നലേല്‍ക്കുന്ന സമയത്ത് വിമാനത്തില്‍ 36,000 പൗണ്ട് അളവ് ഇന്ധനമാണ് ഉണ്ടായിരുന്നത്.

ലോസ് ഏഞ്ചലസ്: പറക്കുന്നതിരനിടെ വിമാനത്തിന് പൊടുന്നനെ ഇടിമിന്നലേറ്റു. ഇതേ തുടര്‍ന്ന് വിമാനം അടിയന്തിരമായി ഇറക്കി. ലോസ് ഏഞ്ചലസില്‍ നിന്നു ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന ജെറ്റ്ബ്ലൂ വിമാനത്തിനാണ് ഇടിമിന്നലേറ്റത്.

ഫ്‌ലൈറ്റ് അവയര്‍ ഡേറ്റ പ്രകാരം വിമാനം ഒരു മണിക്കൂര്‍ സഞ്ചരിച്ച ശേഷമാണ് നിലത്തിലിറക്കിയത്. വിമാനത്തില്‍ 153 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇടിമിന്നലേല്‍ക്കുന്ന സമയത്ത് വിമാനത്തില്‍ 36,000 പൗണ്ട് അളവ് ഇന്ധനമാണ് ഉണ്ടായിരുന്നത്.

ഇടിമിന്നലേറ്റതിനാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയതെന്ന് ജെറ്റ്ബ്ലൂ അധികൃതര്‍ സ്ഥിരീകരിച്ചു. ഇടിമിന്നലില്‍ പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം വിമാനം ടേക്ക് ഓഫ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version