മൈക്കിള്‍ ജാക്‌സണിനെ പോലെ ആകണം; യുവാവ് പരിശ്രമം തുടങ്ങിയത് 15-ാം വയസ്സില്‍, ഏഴ് വര്‍ഷത്തിനുള്ളില്‍ നടത്തിയത് 11 പ്ലാസ്റ്റിക് സര്‍ജറി! ചിലവാക്കിയത് 30,000 ഡോളര്‍

ചിലവാക്കിയ പണത്തിന് ഒടുവില്‍ ഫലവുമുണ്ട്.

ബ്യൂണസ് ഐറിസ്: മൈക്കിള്‍ ജാക്‌സണ്‍ ലോകം വിട്ട് പോയിട്ടും ജനമനസില്‍ നിന്ന് മാഞ്ഞിട്ടില്ല. ലോകം ഇപ്പോഴും വാഴ്ത്തുകയാണ് ഇദ്ദേഹത്തെ. മൈക്കിള്‍ ജാക്‌സണിനെ ആരാധിക്കുന്നതോടൊപ്പം അദ്ദേഹത്തെ പോലെ ആകുവാനും ശ്രമിക്കുകയാണ് അര്‍ജന്റീനയിലെ ഐറിസിലുള്ള ബ്യൂണോസ് സ്വദേശിയാണ് ലിയോ.

തന്റെ ആരാധനാ മൂര്‍ത്തിയായ മൈക്കിള്‍ ജാക്സണ്‍ന്റെ രൂപം സ്വന്തമാക്കുവാന്‍ 15-ാം വര്‍ഷത്തില്‍ ആരംഭിച്ചതാണ് യുവാവിന്റെ പരിശ്രമം. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ലിയോ എന്ന 22കാരന്‍ ചിലവാക്കിയത് ഏകദേശം 30,000 ഡോളറാണ്. ചിലവാക്കിയ പണത്തിന് ഒടുവില്‍ ഫലവുമുണ്ട്.

മൈക്കിള്‍ ജാക്‌സനെ വാര്‍ത്ത് വെച്ചതു പോലെയാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇദ്ദേഹം തൃപ്തിപ്പെട്ടിട്ടില്ല. മുഖത്ത് ഇനിയും കുറച്ചു കൂടി ചെയ്തെങ്കില്‍ മാത്രമേ തനിക്ക് പൂര്‍ണമായും മൈക്കിള്‍ ജാക്സണ്‍ന്റെ രൂപം ലഭിക്കുകയുള്ളു എന്നാണ് അദ്ദേഹം വാദിക്കുന്നത്.

Exit mobile version