മകന്റെ കണ്ണുകളായി അമ്മ; ഓട്ടിസം ബാധിച്ച് കാഴ്ചയില്ലാത്ത മകന് ഫുട്‌ബോള്‍ മത്സരം വിവരിച്ച് നല്‍കി മാതാവ്! മനസു നിറക്കുന്ന രംഗങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

അമ്മ പറഞ്ഞ് കൊടുക്കുന്ന ഓരോ വിവരണവും കേട്ടാണ് കാഴ്ചയില്ലാത്ത മകന്റെ ഫുട്ബോള്‍ ആസ്വാദനം.

ബ്രസീലിയ: ഓട്ടിസം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട മകന് കാഴ്ച പകരുവാന്‍ സ്വന്തം കണ്ണുകളുമായി കൂടെ നടക്കുകയാണ് ഈ മാതാവ്. ഇപ്പോള്‍ ഫുട്‌ബോള്‍ നടക്കുന്ന വേദിയില്‍ നിന്നും വരുന്ന മനസ് നിറയ്ക്കുന്ന രംഗങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കാഴ്ചയില്ലാത്ത മകന് കളി മുഴുവനും വിവരിച്ച് നല്‍കി കളിയുടെ ഒരു ചിത്രം തന്നെ നല്‍കുകയാണ് ഈ അമ്മ.

അമ്മ പറഞ്ഞ് കൊടുക്കുന്ന ഓരോ വിവരണവും കേട്ടാണ് കാഴ്ചയില്ലാത്ത മകന്റെ ഫുട്ബോള്‍ ആസ്വാദനം. സില്‍വിയ ഗ്രെക്കോ എന്ന ബ്രസീലുകാരിയായ ഫുട്ബോള്‍ ആരാധികയായ അമ്മയും മകനും ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളുടെ മനസ് കവര്‍ന്നിരിക്കുകയാണ്.

12 വയസുകാരനായ നിക്കോളാസ് അമ്മയുടെ ഓരോ വാക്കുകളിലൂടെയും കളി ഗംഭീരമായാണ് കാണുന്നത്. ഇതിലും നല്ലൊരു ആസ്വാദം ഇനി വേറെ ഉണ്ടാവില്ലെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്. അമ്മയുടെ വിവരണത്തിനൊപ്പം സ്റ്റേഡിയത്തില്‍ ഉയരുന്ന ആരവം കൂടിയാകുമ്പോള്‍ അവന്‍ കാണാതെ തന്നെ കളി കാണും. സംഭവം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

Exit mobile version