ബ്രസീലില്‍ ഡാം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 58ആയി; തെരച്ചില്‍ തുടരുന്നു

മുന്നൂറോളം പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

ബ്രസീലിയ; ബ്രസീലില്‍ ഡാം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 58 ആയി.
ചെളിക്കടിയില്‍പ്പെട്ട കെട്ടിടങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അതേസമയം, മുന്നൂറോളം പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു.
25000 പേരെ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

തെക്ക് കിഴക്കന്‍ ബ്രസീലിലെ ബെലോ ഹൊറിസോണ്ടെ നഗരത്തിനടുത്തുള്ള ഖനന കമ്പനിയായ വലെയുടെ ഖനിയിലുള്ള ഡാമാണു വെള്ളിയാഴ്ച തകര്‍ന്നത്. ഡാമില്‍നിന്ന് ഒഴുകിയെത്തിയ ലക്ഷക്കണക്കിന് ടണ്‍ ചെളിയില്‍ ജനങ്ങളെ കാണാതാകുകയായിരുന്നു.

പ്രദേശത്തെ റോഡ്, വാഹനങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയെല്ലാം ചെളിക്കടിയിലായി. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണു പ്രദേശത്തു തിരച്ചില്‍ നടത്തുന്നത്. ചെളിയില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതു തുടരുകയാണ്. മരണസംഖ്യ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയെങ്കിലും ആകുമെന്നാണു വിവരം.

Exit mobile version