മാര്‍പാപ്പയ്‌ക്കൊപ്പം ഉച്ചഭക്ഷണം; അപൂര്‍വ്വ ഭാഗ്യത്തിനുടമയായി മലയാളി ബെഡ്‌വിന്‍ ടൈറ്റസ്

പാനമയുടെ തനത് ഭക്ഷണമാണ് കഴിച്ചതെന്ന് തോന്നുന്നു.

പാനമ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനുള്ള അപൂര്‍വ്വ ഭാഗ്യത്തിന് ഉടമയായി മലയാളി ബെഡ്‌വിന്‍ ടൈറ്റസ്. അപൂര്‍വ്വ നേട്ടത്തിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ബെഡ്വിന്‍. മാര്‍പാപ്പയുടെ പാനമ സന്ദര്‍ശനവേളയിലാണ് ബെഡ്‌വിനും ഓസ്‌ട്രേലിയന്‍ പൗരനായ ഡെന്നിസ് മൊന്റാനോ ഗല്‍ഡമേസിനും അദ്ദേഹത്തോടൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ അവസരം ലഭിച്ചത്.

പാനമയുടെ തനത് ഭക്ഷണമാണ് കഴിച്ചതെന്ന് തോന്നുന്നു. അതേക്കുറിച്ച് കൂടുതലൊന്നും ശ്രദ്ധിച്ചില്ല. മാര്‍പാപ്പയുമായി സംസാരിക്കാനായിരുന്നു കൂടുതല്‍ ശ്രമിച്ചത്. എന്നാണ് ഇന്ത്യയിലേക്ക് വരികയെന്ന ചോദ്യത്തിന് താന്‍ അതിന് ശ്രമിക്കുന്നുണ്ടെന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹത്തിന് കേരളത്തെക്കുറിച്ച് അറിയാമെന്നും ബെഡ്വിന്‍ പറഞ്ഞു. ‘ഏറ്റവും വിനയമുള്ള ദൈവസ്‌നേഹത്തെക്കുറിച്ച് എപ്പോഴും ഓര്‍മിപ്പിക്കുന്ന വ്യക്തി’ എന്നാണ് ബെഡ്വിന് മാര്‍പാപ്പയെക്കുറിച്ച് പറയാനുള്ളത്.

Exit mobile version