തുടയില്‍ വൃക്ക! വൈദ്യശാസ്ത്രത്തെ പോലും ഞെട്ടിച്ച് പത്തു വയസുകാരന്റെ അപൂര്‍വ്വ രോഗം, ഇതിനു പുറമെ ജീവിക്കാന്‍ വിടാതെ മറ്റു രോഗങ്ങളും

2008 മേയ് 29നാണ് റോബിന്‍സണ്‍ ജനിച്ചത്.

ലണ്ടന്‍: തുടയില്‍ വൃക്കയുമായി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ രോഗവുമായി പത്ത് വയസുകാരന്‍. വൈദ്യശാസ്ത്രത്തെ പോലും ഞെട്ടിക്കുന്ന രോഗങ്ങളാണ് ഈ പത്തു വയസുകാരനുള്ളത്. മാഞ്ചസ്റ്റരിലെ ഹാമിഷ് റോബിന്‍സണ്‍ ആണ് അപൂര്‍വ രോഗത്തിന് അടിമപ്പെട്ടിരിക്കുന്നത്.

അതേസമയം റോബിന്‍സണ്‍ ജനിച്ചതു തന്നെ തുടയ്ക്കുള്ളില്‍ ഒരു വൃക്കയുമായിട്ടാണെന്നുള്ളതാണ് ഇന്ന് വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. വളരെയോറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് റോബിന്‍സണ്‍ ഓരോ ദിവസവും തള്ളി നീക്കുന്നത്. വൃക്കയുടെ തകരാര്‍ കൂടാതെ കേള്‍വിക്കുറവും സംസാര ശേഷി കുറവും ഈ പത്തുവയസ്സുകാരനെ വേട്ടയാടുന്നുണ്ട്. കൂടാതെ നട്ടെല്ലിന്റെ വൈകല്യം, കടുത്ത ആസ്മ, പഠന വൈഗല്യം തുടങ്ങിയവയും റോബിന്‍സണിനുണ്ട്.

2008 മേയ് 29നാണ് റോബിന്‍സണ്‍ ജനിച്ചത്. മാസം തികയാതെയായിരു്‌നനു ഇവന്റെ ജനനം. അന്ന് ഒരു കിലോഗ്രാമില്‍ താഴെ മാത്രമായിരുന്നു അവന്റെ തൂക്കം. പിന്നീട് 17 മാസം പ്രായമായപ്പോഴാണ് റോബിന്‍സണിന് ജനിതകതകരാറുകള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ആറുവയസ്സു കഴിഞ്ഞതിനു ശേഷമാണ് കുട്ടി സംസാരിക്കാന്‍ തുടങ്ങിയത്.

റോബിന്‍സണിന്റെ ശരീരത്തില്‍ വൃക്ക സ്ഥാനം മാറി വരുന്ന അസുഖത്തിനെ ഇക്ടോപിക് കിഡ്നി എന്നാണ് വൈദ്യശായ്ത്രം വിശേഷിപ്പിക്കുന്നത്. ഈ പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് അഞ്ച് വയ്സ് മുതല്‍ അവന്‍ കരാട്ടേ അഭ്യസിക്കുന്നുണ്ടെന്ന് റോബിസണിന്റെ അമ്മ പറയുന്നു. കുട്ടിയില്‍ കണ്ടെത്തിയ ജനിതക അവസ്ഥയ്ക്ക് ഹാമിഷ് സിന്‍ഡ്രോം എന്ന് പേര് നല്‍കി കൂടുതല്‍ ഗവേഷണത്തിനൊരുങ്ങുകയാണ് ഡോക്ടര്‍മാര്‍.

Exit mobile version