അമേരിക്കന്‍ നയതന്ത്രപ്രതിനിധികളോട് വെനസ്വേല വിടാന്‍ ആവശ്യപ്പെട്ട് പ്രസിഡന്റ് മഡുറോ

ഞങ്ങള്‍ക്ക് ഞങ്ങളുടേതായ അന്തസുണ്ട്

കരാക്കസ്: വെനിസ്വേലയിലെ പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്ദോവിനെ ഇടക്കാല പ്രസിഡന്റായി അംഗീകരിച്ച യു.എസ് നടപടിയില്‍ പ്രതികരണവുമായി വെനിസ്വേലന്‍ പ്രസിഡന്റ് നികോളാസ് മദൂറോ. യു.എസുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതായും യു.എസ് നയതന്ത്ര പ്രതിനിധികള്‍ 72 മണിക്കൂറിനകം രാജ്യം വിടണമെന്നും മദൂറോ ആവശ്യപ്പെട്ടു.

ജനങ്ങള്‍ക്കും ലോകരാഷ്ട്രങ്ങള്‍ക്കും മുന്നില്‍ ഭരണഘടനപരമായി പ്രസിഡണ്ടെന്ന നിലയില്‍ അമേരിക്കയുമായുള്ള നയ-തന്ത്ര രാഷ്ട്രീയ ബന്ധങ്ങള്‍ വിച്ഛേദിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ‘ വെനസ്വേലയില്‍ നിന്ന് പുറത്ത് പോവുക. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ അന്തസുണ്ട്.”- മദൂറോ പ്രഖ്യാപിച്ചു.

മദൂറോയുടെ പ്രതികരണത്തിന് പിന്നാലെ തെക്കേ അമേരിക്കയില്‍ വന്‍ പ്രതിഷേധം അരങ്ങേറി. വെനസ്വേലയില്‍ മറ്റൊരു തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയവര്‍ ആവശ്യപ്പെടുന്നത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും മദൂറോ വിരുദ്ധമനോഭാവത്തിന് ശക്തി വര്‍ധിപ്പിക്കുന്നുണ്ട്.

Exit mobile version