പ്രിയ കൂട്ടുകാരിക്കൊപ്പം അവനും പോയി; സ്വര്‍ഗത്തില്‍ വച്ച് ബഡിയുമായി കാണുന്ന നിമിഷം അവന് ഏറ്റവും സന്തോഷം പകരുന്ന ഒന്നാകും! ലോകത്തിലെ ഏറ്റവും ക്യൂട്ട് ആയ നായകുട്ടി ഇനി ഓര്‍മ്മകളില്‍ ജീവിയ്ക്കും

കൂട്ടുകാരിയുടെ മരണശേഷം ബൂ വിന് ഹൃദയ സംന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഇരുവരുടെയും ഉടമസ്ഥര്‍ പറഞ്ഞു.' എന്നിരുന്നാല്‍ പോലും ബഡിയുടെ മരണ ശേഷവും ഒരു വര്‍ഷം ഞങ്ങള്‍ക്ക് വേണ്ടി അവന്‍ പിടിച്ചു നിന്നു. ഇപ്പോള്‍ അവന് പോകേണ്ട സമയമായിരിക്കുന്നു

സാന്‍ഫ്രാന്‍സിസ്‌ക്കോ: ഇന്റര്‍നെറ്റിന്റെ പ്രിയങ്കരനും ലോകത്തിലെ ഏറ്റവും ക്യൂട്ട് ആയ നായ്കുട്ടി എന്നറിയപ്പെടുന്ന ബൂ ഇനി ഓര്‍മ്മ മാത്രം. കൂട്ടുകാരിയായിരുന്ന ബഡിയുടെ മരണത്തില്‍ ഹൃദയം തകര്‍ന്നാണ് ബൂ പോയത് എന്ന് പട്ടിക്കുട്ടികളുടെ ഉടമസ്ഥര്‍ പറഞ്ഞു. പോമോറെനിയന്‍ വിഭാഗത്തില്‍പ്പെടുന്ന ബൂവിന് 12 വയസുണ്ട്. ഒറ്റ സുഹൃത്തായ ബഡിയുടെ പെട്ടന്നുള്ള മരണത്തില്‍ ഹൃദയം തകര്‍ന്നാണ് ബൂ മരിച്ചത്.

കൂട്ടുകാരിയുടെ മരണശേഷം ബൂ വിന് ഹൃദയ സംന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഇരുവരുടെയും ഉടമസ്ഥര്‍ പറഞ്ഞു.’ എന്നിരുന്നാല്‍ പോലും ബഡിയുടെ മരണ ശേഷവും ഒരു വര്‍ഷം ഞങ്ങള്‍ക്ക് വേണ്ടി അവന്‍ പിടിച്ചു നിന്നു. ഇപ്പോള്‍ അവന് പോകേണ്ട സമയമായിരിക്കുന്നു. സ്വര്‍ഗത്തില്‍ വച്ച് ബഡിയുമായി കാണുന്ന നിമിഷം അവന് ഏറ്റവും സന്തോഷം പകരുന്ന ഒന്നാകും എന്ന് ഞങ്ങള്‍ കരുതുന്നുവെന്ന് ഫേസ്ബുക്കിലെ ‘ബൂ’വിന്റെ പേജില്‍ നായക്കുട്ടികളുടെ ഉടമസ്ഥര്‍ കുറിച്ചു.

രാത്രി ഉറക്കത്തിലാണ് ബൂവിന്റെ മരണം സംഭവിച്ചതെന്നും കുറിപ്പില്‍ പറയുന്നു’. 14 വയസായ ബഡി 2017 സെപ്റ്റംബറിലാണ് മരിച്ചത്. പതിനൊന്നു വര്‍ഷം ഒരുമിച്ചുണ്ടായിരുന്ന ഇരുവരുടേയും ചിത്രങ്ങള്‍ ഉടമസ്ഥര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു.

പാവക്കുട്ടി പോലെയിരിക്കുന്ന ബൂ പ്പെട്ടന്ന് തന്നെ ഇന്റര്‍നെറ്റിലെ താരമായത്. ഫേസ്ബുക്കില്‍ മാത്രം 16,281,115 16 ഫോളേവേഴ്‌സുള്ള പ്രിയങ്കരനായ നായക്കുട്ടിയാണ് ബൂ.

ബൂവിന്റെ ക്യൂട്ട് ലുക്ക് ആണ് അവനെ ലോക പ്രശസ്തനും പ്രിയനുമാക്കിയത്. ബൂവിന്റെ ചിത്രങ്ങള്‍ അടങ്ങിയ ‘ബൂ: ദി ലൈഫ് ഓഫ് വേള്‍ഡ്‌സ് ക്യൂട്ടെസ്റ്റ് ഡോഗ്’ എന്ന പുസ്തകം 2011ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2006ലാണ് മുതലാണ് ബൂ ഉടമസ്ഥര്‍ക്കൊപ്പം കൂടിയത്.

Exit mobile version