പ്രൊഫഷണല്‍ ഹെയര്‍ സ്‌റ്റൈല്‍ കൊണ്ട് ആളുകളെ ഞെട്ടിച്ച ആറു വയസുകാരന്‍; വീഡിയോ വൈറല്‍

മുടി മുറിക്കുന്നതില്‍ പ്രാവിണ്യം നേടിയ മുതിര്‍ന്ന ഒരു വ്യക്തിയുടെ എല്ലാം ജിയാങ്ങിന്റെയടത്തും കാണാമായിരുന്നു

ബീജിംങ്: ചൈനയിലെ സമൂഹമാധ്യമങ്ങളില്‍ താരം ഇപ്പോള്‍ ആറു വയസുകാരനാണ്. ആസ്വദിച്ച് മുടി മുറിച്ച് കൊടുത്ത് ജിയാങ് ഹോംഗ്ഖിയാണ് ഏവരുടെയും കൈയ്യടി നേടുകൊണ്ടിരിക്കുന്നത്.തന്റെ പ്രൊഫഷണല്‍ സ്‌റ്റൈലുകൊണ്ട് ആളുകളെ ഞെട്ടിച്ചിരിക്കുന്നത് ആറു വയസുകാരന്‍ പയ്യന്‍.

മുടി മുറിക്കുന്നതില്‍ പ്രാവിണ്യം നേടിയ മുതിര്‍ന്ന ഒരു വ്യക്തിയുടെ എല്ലാം ജിയാങ്ങിന്റെയടത്തും കാണാമായിരുന്നു. അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് കൊണ്ടാണ് ജിയാങ് മുടി മുറിക്കുന്നത്.
ഒത്തിരി ഹെയര്‍ സ്‌റ്റൈലും പരീക്ഷിക്കുകയും അതിലെക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ജിയാങിന്റെ മാതാപിതാക്കള്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റുകളാണ്.

Exit mobile version