പോലീസ് അക്കാദമിയില്‍ കാര്‍ ബോംബ് സ്‌ഫോടനം; 10 മരണം, 20ഓളം പേര്‍ക്ക് പരിക്ക്

കൊളംബിയന്‍ തലസ്ഥാനമായ ബോഗട്ടയിലാണ് സ്ഫോടനം നടന്നത്.

ബോഗട്ട: പോലീസ് അക്കാദമിയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊളംബിയന്‍ തലസ്ഥാനമായ ബോഗട്ടയിലാണ് സ്ഫോടനം നടന്നത്.

നാഷണല്‍ ലിബറേഷന്‍ ആര്‍മി എന്ന ഇടത് റിബലുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. അതേസമയം കൊല്ലപ്പെട്ടത് പോലീസ് ഉദ്യോഗസ്ഥരാണോ പരിസരവാസികളാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

പോലീസ് ഉദ്യോഗസ്ഥരുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന് മുന്നിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ പരിസരപ്രദേശത്തുള്ള കെട്ടിടങ്ങളുടെ ജനലുകളും വാതിലുകളും തകര്‍ന്നു. സംഭവത്തിന് ഒരു മണിക്കൂര്‍ മുമ്പ് അക്കാദമി മൈതാനത്ത് പ്രവേശിച്ച കാറാണ് പൊട്ടിത്തെറിച്ചത്.

Exit mobile version