നല്‍കിയ ടാര്‍ജറ്റ് പൂര്‍ത്തീകരിക്കാനായില്ല; ജീവനക്കാരെ നട്ടുച്ചയ്ക്ക് നടുറോഡിലോടെ മുട്ടില്‍ ഇഴയിച്ച് ശിക്ഷ! കമ്പനിയുടെ ക്രൂരമായ ശിക്ഷാ നടപടിയ്‌ക്കെതിരെ രോഷം പുകയുന്നു

ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് തെരുവിലുള്ളവര്‍ക്ക് മനസിലായില്ല.

ബീയ്ജിങ്: ജോലിയില്‍ നല്‍കിയ ടാര്‍ജറ്റ് പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വന്ന ജീവനക്കാരെ നട്ടുച്ചയ്ക്ക് നടുറോഡിലൂടെ മുട്ടില്‍ ഇഴയിച്ച് ചൈനയിലെ പ്രമുഖ കമ്പനി. വാഹനങ്ങള്‍ ചീറിപായുന്ന തിരക്കേറിയ നഗരത്തിലൂടെയായിരുന്നു ശിക്ഷാ നടപടി. മുട്ടില്‍ ഇഴയുന്ന ജീവനക്കാരുടെ മുന്‍പില്‍ കമ്പനിയുടെ കൊടി പിടിച്ച് രണ്ട് പേരും ഉണ്ടായിരുന്നു.

ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് തെരുവിലുള്ളവര്‍ക്ക് മനസിലായില്ല. എല്ലാവരും അമ്പരപ്പോടെയാണ് ഇത് വീക്ഷിച്ചത്. എന്നാല്‍ സംഭവം കമ്പനിയുടെ ശിക്ഷാനടപടിയാണെന്ന് മനസിലായതോടെ തെരുവിലെ ജനങ്ങള്‍ പ്രതിഷേധവുമായി എത്തി. ഉടന്‍ തന്നെ പോലീസിനെ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ്.

പോലീസ് എത്തി ശേഷമാണ് ഇവരെ മോചിപ്പിച്ചത്. നിലവില്‍ പ്രസ്തുത കമ്പനി അടച്ചുപൂട്ടിയെന്നാണ് റിപ്പോര്‍ട്ട്. കേവലം ശമ്പളത്തിന് വേണ്ടി, ആത്മാഭിമാനം ജീവനക്കാര്‍ ഇങ്ങനെ പണയംവെയ്‌ക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണ് വിഡിയോ കണ്ടവരുടെ ചോദ്യം. ഇതിന് മുമ്പും ചൈനയില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. മോശം പ്രകടനം കാഴ്ചവെച്ച ജീവനക്കാരെ ചാട്ടകൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ ഇതിന് മുമ്പ് വൈറലായിരുന്നു.

Exit mobile version