104 ഡോളര്‍ നല്‍കാന്‍ തയ്യാറാണോ…? എങ്കില്‍ ഒരു രാത്രി 70 സിംഹങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് താമസിക്കാം മനോഹരമായ വീട്ടില്‍!

വംശനാശ ഭീഷണി നേരിടുന്ന സിംഹങ്ങളുടെ സംരക്ഷണത്തിനായാണ് ലയണ്‍ ഹൗസ് നിര്‍മ്മിച്ചിട്ടുള്ളത്.

104 ഡോളര്‍ നല്‍കാന്‍ തയ്യാറാണെങ്കില്‍ ഒരു രാത്രി 70 സിംഹങ്ങള്‍ക്കൊപ്പം കഴിയാന്‍ അവസരം. മനോഹരമായ വീട്ടില്‍ സിംഹങ്ങളുടെ അടുത്തായി രാത്രി ആസ്വദിക്കുവാന്‍ സൗകര്യമൊരുക്കി സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ദക്ഷിണാഫ്രിക്കയിലെ വിനോദസഞ്ചാര മേഖല. ജിജി കണ്‍സര്‍വേഷന്‍ വൈള്‍ഡ്‌ലൈഫ് ആന്റ് ലയണ്‍ സാങ്ചുറിയുടെ ഈ കോട്ടേജിന് ചുറ്റിലും സിംഹങ്ങളാണ്.

വംശനാശ ഭീഷണി നേരിടുന്ന സിംഹങ്ങളുടെ സംരക്ഷണത്തിനായാണ് ലയണ്‍ ഹൗസ് നിര്‍മ്മിച്ചിട്ടുള്ളത്. ജിജി ലയണ്‍സ് എന്‍പിസി എന്ന സംഘടന സിംഹങ്ങളുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. ലയണ്‍ ഹൗസ് കോട്ടേജില്‍ നിന്ന് ലഭിക്കുന്ന വരുമാനം സിംഹങ്ങളുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്.

മൂന്ന് ബെഡ്‌റൂമുകളാണ് കോട്ടേജില്‍ ഉള്ളത്. സ്വയം പാചകം ചെയ്യാനുള്ള സൗകര്യവുമുണ്ട്. വീടിന് അകത്തിരുന്ന് തന്നെ സിംഹങ്ങളെ അടുത്ത് കാണാമെന്നതാണ് കോട്ടേജിനെ അതിമനോഹരമാക്കുന്നത്. സന്ദര്‍ശകരുടെ സംരക്ഷണമുറപ്പാക്കി വീടിന് ചുറ്റും വൈദ്യുതി പ്രവഹിക്കുന്ന വേലിയും കെട്ടിയിട്ടുണ്ട്. വിനോദവും സാഹസികതയും ഒരുപോലെ ഇഷ്ടപ്പെടുന്നവര്‍ക്ക് സിംഹവീട് വിസ്മയിപ്പിക്കുന്ന അനുഭവമാകും. സിംഹങ്ങള്‍ മാത്രമല്ല സീബ്രകളും ഒട്ടകപക്ഷികളും സഞ്ചാരികളെ സ്വീകരിക്കാനുണ്ട്.

Exit mobile version