‘എനിയ്ക്ക് അറിയാം വാക്കുകള്‍ ശ്രദ്ധയോടെ ‘കണ്ണടച്ച്’ കേട്ടിരിക്കുകയാണ്’ വാര്‍ത്താ സമ്മേളനത്തിനിടെ ഉറങ്ങിപ്പോയ മാധ്യമപ്രവര്‍ത്തകനെ ട്രോളി നദാല്‍!

ഉറക്കം ശ്രദ്ധയില്‍പ്പെട്ട നദാലിന് ചിരി പിടിച്ചിട്ട് കിട്ടിയില്ല.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ വിജയത്തോടെ ആരംഭിച്ച റാഫേല്‍ നദാല്‍ ഇന്ന് സോഷ്യല്‍മീഡിയയുടെ താരമാവുകയാണ്. വിജയത്തോടെ ആരംഭിച്ചത് മാത്രല്ല, കാരണങ്ങള്‍ വേറെയാണ്. മത്സരത്തിന്റെ വിജയശേഷം നടത്തിയ വാര്‍ത്താസമ്മേളനമാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. കാരണം വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്‍ ഉറങ്ങി പോവുകയായിരുന്നു.

ഉറക്കം ശ്രദ്ധയില്‍പ്പെട്ട നദാലിന് ചിരി പിടിച്ചിട്ട് കിട്ടിയില്ല. ഉച്ചത്തില്‍ ചിരിക്കാന്‍ തുടങ്ങി. ശേഷം മാധ്യമപ്രവര്‍ത്തകനെ നൈസായി അങ്ങ് ട്രോളുകയും ചെയ്തു. ‘എനിക്കറിയാം, എന്റെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നതിന് കണ്ണടച്ച് പിടിച്ചിരിക്കുകയാണ് അദ്ദേഹം’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഹാളിലാകെ ചിരിപടര്‍ത്തിയ നദാലിന്റെ ഈ വീഡിയോ, ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴി ഷെയര്‍ ചെയ്യുകയും ചെയ്തു.

Exit mobile version