കുഞ്ഞുങ്ങളുടെ മാമ്മോദീസ ചടങ്ങിനിടെ മാതാപിതാക്കള്‍ക്ക് ചെറിയൊരു ഉപദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

'കുഞ്ഞുങ്ങള്‍ക്ക് മനഃപ്രയാസം ഉണ്ടാക്കരുത്'. വിശ്വാസം അടുത്ത തലമുറയ്ക്കു കൈമാറുകയെന്ന ദൗത്യം വീട്ടില്‍വച്ചു തുടങ്ങുന്നെന്നും അതിനായി ഈ ചെറിയ ഉപദേശം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു

വത്തിക്കാന്‍ സിറ്റി: 27 കുഞ്ഞുങ്ങളുടെ മാമ്മോദീസ ചടങ്ങിനിടെ മാതാപിതാക്കള്‍ക്കു ചെറിയൊരു ഉപദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. വഴക്കിടുന്നതില്‍ തെറ്റൊന്നുമില്ലെന്നും പക്ഷേ അതു സ്വന്തം മക്കളുടെ മുന്നില്‍ വച്ചു വേണ്ടെന്നുമാണു മാര്‍പാപ്പ ഓര്‍മിപ്പിച്ചത്

‘കുഞ്ഞുങ്ങള്‍ക്ക് മനഃപ്രയാസം ഉണ്ടാക്കരുത്’. വിശ്വാസം അടുത്ത തലമുറയ്ക്കു കൈമാറുകയെന്ന ദൗത്യം വീട്ടില്‍വച്ചു തുടങ്ങുന്നെന്നും അതിനായി ഈ ചെറിയ ഉപദേശം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞുങ്ങള്‍ വിശന്നു കരയുമ്പോള്‍ മുലയൂട്ടാന്‍ അമ്മമാര്‍ നാണിക്കേണ്ടതില്ലെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

Exit mobile version