കൂട്ടുകാരിയുടെ നിര്‍ദേശ പ്രകാരം ഓണ്‍ലൈനില്‍ നിന്ന് സെക്സ് ടോയ് വാങ്ങി; അപ്രതീക്ഷിതമായി ടോയ് നിക്കറിനുള്ളില്‍ കിടന്ന് പൊട്ടിത്തെറിച്ചു! 25കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

12 പൗണ്ടിന്റെ സെക്സ് ടോയ് 4 പൗണ്ടിന് വിറ്റതിനാലാണ് താന്‍ അതില്‍ ആകൃഷ്ടയായി വാങ്ങിയത്

നോര്‍വിച്ച് : ഇംഗ്ലണ്ടില്‍ നോര്‍വിച്ചില്‍ കൂട്ടുകാരിയുടെ നിര്‍ദ്ദേശ പ്രകാരം ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ വൈബ്രേറ്റ് സെക്സ് ടോയ് നിക്കറിനുള്ളിലിരുന്ന് പൊട്ടിത്തെറിച്ചു. കാസി എസ്പ്ലിന്‍ എന്ന 25കാരിയാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. ലൗഹണി എന്ന വെബ്സൈറ്റില്‍ നിന്നുമാണ് യുവതി സെക്സ് ടോയ് വാങ്ങിയത്.

കാര്‍ ഡീലര്‍ഷിപ്പിലെ ജോലിക്കാരിയാണ് കാസി. ടോയ് പൊട്ടിത്തെറിച്ച് കണ്ണില്‍ കൊള്ളാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും യുവതി പറയുന്നു. 12 പൗണ്ടിന്റെ സെക്സ് ടോയ് 4 പൗണ്ടിന് വിറ്റതിനാലാണ് താന്‍ അതില്‍ ആകൃഷ്ടയായി വാങ്ങിയത്. എന്നാല്‍ ഇത്തരം ഒരു തിരിച്ചടി പ്രതീക്ഷിച്ചില്ല.

Exit mobile version