കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ പാല്‍ കുപ്പിക്കുള്ളില്‍ മദ്യം നിറച്ച് നല്‍കി; അമ്മ അറസ്റ്റില്‍

പാല്‍ കുപ്പിക്കുള്ളില്‍ മദ്യം നിറച്ചാണ് യുവതി കുഞ്ഞിന്റെ വായില്‍ ഒഴിച്ചത്.

കരച്ചില്‍ നിര്‍ത്താന്‍ കുഞ്ഞിന്റെ വായില്‍ മദ്യം ഒഴിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കാലിഫോണിയയിലാണ് സംഭവം. കുഞ്ഞിനെ അപായപ്പെടുത്താന്‍ ശ്രമം നടത്തിയതിന്റെ പേരിലാണ് യുവതിക്കെതിരെ പോലീസ് കേസ് എടുത്തത്. പാല്‍ കുപ്പിക്കുള്ളില്‍ മദ്യം നിറച്ചാണ് യുവതി കുഞ്ഞിന്റെ വായില്‍ ഒഴിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ 12.45 ഓടെയാണ് ലോസ് ഏഞ്ചല്‍സില്‍ നിന്ന് ഏകദേശം 55 മൈല്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന റിയാല്‍ട്ടോയിലെ ഇന്‍കോര്‍പ്പറേറ്റഡ് ഏരിയയിലാണ് സംഭവം നടന്നത്.

സംഭവത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ യുവതിയുടെ വീട്ടിലെത്തുമ്പോള്‍ കുഞ്ഞ് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞ് അമിതമായി കരഞ്ഞപ്പോള്‍ കരച്ചില്‍ നിര്‍ത്താന്‍ പാല്‍ കുപ്പിക്കുള്ളില്‍ മദ്യം നിറച്ച് കുഞ്ഞിന്റെ വായില്‍ വച്ച് നല്‍കിയതായി യുവതി പോലീസിനോട് സമ്മതിച്ചത്. ഉടന്‍ തന്നെ പോലീസ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും യുവതിയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

Exit mobile version