നഗരത്തെ ഞെട്ടിച്ച ഗ്യാസ് സ്‌ഫോടനത്തില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണു; ഏഴ് മരണം, നിരവധി പേരെ കാണാതായി, മരണസംഖ്യ ഉയര്‍ന്നേക്കും

തകര്‍ന്ന കെട്ടിടത്തില്‍ 120 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

മോസ്‌കോ: റഷ്യയിലെ മഗ്‌നിതോഗര്‍സ്‌ക് നഗരത്തെ ഞെട്ടിച്ച ഗ്യാസ് സ്‌ഫോടനത്തില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് ഏഴുപേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. മരണസംഖ്യ ഉയര്‍ന്നേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

തകര്‍ന്ന കെട്ടിടത്തില്‍ 120 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. സ്‌ഫോടനത്തില്‍ രക്ഷപ്പെട്ട 16 പേരെ ആശുപത്രിയില്‍ ഗുരുതര പരിക്കുകളോടെ പ്രവേശിപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന് റഷ്യന്‍പ്രസിഡന്റ് വ്‌ളാഡിമിര്‍പുടിന്‍ നേതൃത്വം നല്‍കി.

Exit mobile version