ലോകകപ്പിൽ പരാജയത്തിന് പിന്നാലെ തെരുവിലിറങ്ങി ഫുട്‌ബോൾ ആരാധകർ; കടകൾ അടിച്ചുതകർത്തും വാഹനങ്ങൾക്ക് തീയിട്ടും പ്രതിഷേധം! ബെൽജിയത്തിൽ കലാപ അന്തരീക്ഷം

Riots in Brussels | Bignewslive

ബ്രസൽസ്: ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മൊറോക്കയ്‌ക്കെതിരെ വൻ പരാജയം ഏറ്റ് വാങ്ങിയതിന് പിന്നാലെ കലാപ സമാന അന്തരീക്ഷത്തിൽ ബെൽജിയം. മത്സരത്തിനു പിന്നാലെ തലസ്ഥാന നഗരമായ ബ്രസൽസിലിൽ ഫുട്‌ബോൾ ആരാധകരാണ് തെരുവിലിറങ്ങിയത്. ഇവർ കടകൾ അടിച്ചു തകർക്കുകയും വാഹനങ്ങൾക്ക് തീയിട്ടും ആരാധകർ പ്രതിഷേധം അറിയിച്ചു.

അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ബെൽജിയത്തിനെതിരെ മൊറോക്കയുടെ വിജയം ഖത്തർ ലോകകപ്പിലെ അട്ടിമറികളിൽ ഒന്നായിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മൊറോക്ക വിജയിച്ചു കയറിയത്. ഫിഫ റാങ്കിങ്ങിൽ 22ാം സ്ഥാനത്തുള്ള മൊറോക്കോ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തെ തകർത്തത് ആരാധകർക്കും വിശ്വസിക്കാനാവുന്നതിലും അപ്പുറമായിരുന്നു. ഇതാണ് ഇവരെ തെരുവിലേയ്ക്ക് ഇറക്കിയത്.

അതസേമയം, പ്രതിഷേധക്കാർക്കു നേരെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാരോട് ശാന്തരാകാനും നഗരത്തിൽനിന്ന് പിൻവാങ്ങാനും ബ്രസൽസ് മേയൽ ഫിലിപ്പി ക്ലോസ് ആഹ്വാനം ചെയ്തു. കാനഡയ്‌ക്കെതിരായ ഇ ഗ്രൂപ്പിലെ ആദ്യ മത്സരം ജയിച്ചെത്തിയ ബൽജിയത്തെ ഞെട്ടിച്ച് 73ാം മിനിറ്റിൽ പകരക്കാരനായെത്തിയ അൽ സാബിരിയും 92ാം മിനിറ്റിൽ സക്കരിയ അബുക്ലാലുമാണ് ഗോളുകൾ നേടിയത്.

Exit mobile version